ആക്രമണനിരയുമായി ടീമുകള്‍; റാബിയൊ, ഡി മരിയ ഇറങ്ങും

ദോഹ - ലോകകപ്പ് ഫൈനലിന്റെ ടീം ലിസ്റ്റ് പ്രഖ്യാപിച്ചു. അസുഖം ഭേദമായി അഡ്രിയന്‍ റാബിയൊ ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തി. എയിംഗല്‍ ഡി മരിയയെ അര്‍ജന്റീന സ്റ്റാര്‍ടിംഗ് ഇലവനില്‍ ഉള്‍പെടുത്തി. 
ഫ്രഞ്ച് ടീമില്‍ രണ്ട് മാറ്റമുണ്ട്. റാബിയോക്കു പുറമെ സെന്റര്‍ ബാക്ക് ദയോട് ഉപമെകാനോയും പനി ഭേദമായി തിരിച്ചുവന്നു. യൂസുഫ് ഫോഫാനക്കും ഇബ്രാഹിമ കോനാടെക്കുമാണ് സ്ഥാനം നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച പരിശീലനത്തില്‍ നിന്ന് വിട്ടുനിന്ന റഫായേല്‍ വരാന്‍ ടീമിലുണ്ട്. 
ലിയാന്ദ്രൊ പരേദേസിനു പകരമാണ് ഡി മരിയ അര്‍ജന്റീന പ്ലേയിംഗ് ഇലവനിലെത്തിയത്. ഇതോടെ ഡി മരിയയും ലിയണല്‍ മെസ്സിയും യൂലിയന്‍ അല്‍വരേസുമടങ്ങുന്ന ആക്രമണനിരയായിരിക്കും അര്‍ജന്റീനയെ നയിക്കുക. 
2014 ല്‍ ഫൈനല്‍ തോറ്റ ടീമിലെ ഒരേയൊരു കളിക്കാരന്‍ മെസ്സിയാണ്. അ്ന്ന് ഡി മരിയയും ടീമിലുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം കളിച്ചിരുന്നില്ല.
 

Latest News