അടി, തിരിച്ചടി, ആവേശമായി  ലൂസേഴ്‌സ് ഫൈനല്‍

ദോഹ - മനോഹരമായി സൃഷ്ടിച്ചെടുത്ത സെറ്റ് പീസ് ഗോളുകളില്‍ ഇരു ടീമുകളും ഗോളടിച്ചതോടെ ലോകകപ്പ് ലൂസേഴ്‌സ് ഫൈനല്‍ ആവേശത്തിലേക്ക്. ഏഴാം മിനിറ്റില്‍ ക്രൊയേഷ്യയും അടുത്ത മിനിറ്റില്‍ മൊറോക്കോയും ലക്ഷ്യം കണ്ടു. 
ഏഴാം മിനിറ്റില്‍ ജോസ്‌കൊ ഗ്വാര്‍ദിയോളാണ് ക്രൊയേഷ്യയുടെ ഗോളടിച്ചത്. ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീകിക്ക് സമര്‍ഥമായി ഉയര്‍ത്തുകയായിരുന്നു ക്രൊയേഷ്യ. ജമ്പിംഗ് ഹെഡറിലൂടെ ഗ്വാര്‍ദിയോള്‍ ലക്ഷ്യം കണ്ടു. ഒരു വര്‍ഷത്തിനു ശേഷമാണ് ഡിഫന്റര്‍ ക്രൊയേഷ്യക്കു വേണ്ടി ലക്ഷ്യം കാണുന്നത്.
പന്ത് ടച്ച് ചെയ്ത മൊറൊക്കോ തിരിച്ചടിച്ചു. ബോക്‌സിലേക്ക് വന്ന ഫ്രീകിക്ക് അശ്‌റഫ് ദാരി ഗോളാക്കി. മൂന്നാം മിനിറ്റില്‍ മൊറോക്കന്‍ ബോക്‌സിലുണ്ടായ ആശയക്കുഴപ്പം സെല്‍ഫ് ഗോളില്‍ കലാശിക്കേണ്ടതായിരുന്നു. ഗോളി യാസീന്‍ ബൂനു അടിച്ച ഷോട്ട് കഷ്ടിച്ചാണ് പോസ്റ്റില്‍ നിന്നകന്നത്. 
 

Latest News