ലോകകപ്പ് ഫൈനല്‍, ടീമുകള്‍ക്ക് ഏത് ജഴ്‌സി?

ദോഹ - നീല ധരിച്ച് കളിക്കുന്ന രണ്ട് ടീമുകളാണ് ലോകകപ്പിന്റെ ഫൈനലിലെത്തിയത്. നീലക്കുപ്പായവും വെള്ള നിക്കറും ചുവപ്പ് സോക്‌സുമായിരുന്നു ടൂര്‍ണമെന്റില്‍ ഇതുവരെ ഫ്രാന്‍സ് ധരിച്ചിരുന്നത്. എന്നാല്‍ ഫൈനലില്‍ അവരുടെ കുപ്പായവും നിക്കറും സോക്‌സും നീല നിറത്തിലായിരിക്കും. 2018 ലെ ലോകകപ്പ് ഫൈനലിലും പൂര്‍ണ നീലയിലാണ് ഫ്രാന്‍സ് ഇറങ്ങിയത്. 
അര്‍ജന്റീന സ്ഥിരം നീലയും വെള്ളയും കുപ്പായമാണ് ധരിക്കുക. നിക്കര്‍ വെള്ളയും സോക്‌സ് വെള്ളയും നീലയും കലര്‍ന്നതായിരിക്കും. 

Latest News