മൊറോക്കോക്ക് ഫിഫ സമ്മാനം, ഫെബ്രുവരിയില്‍ ക്ലബ് ലോകകപ്പ്

ദോഹ - ലോകകപ്പ് സെമി ഫൈനലിലെത്തി ലോക ഫുട്‌ബോളിനെ വിസ്മയിപ്പിച്ച മൊറോക്കോക്ക് ഫിഫയുടെ സമ്മാനം. അടുത്ത ക്ലബ് ലോകകപ്പ് മൊറോക്കോക്ക് അനുവദിച്ചു. 2023 ഫെബ്രുവരിയിലാണ് ടൂര്‍ണമെന്റ് നടക്കുക. 
യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മഡ്രീഡ്, ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ഫഌമംഗൊ, ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ (സൗദി അറേബ്യ), ആഫ്രിക്കന്‍ ചാമ്പ്യന്മാരായ വെയ്ദാദ് കാസബ്ലാങ്ക (മൊറോക്കൊ), രാജ കാസബ്ലാങ്ക (ആതിഥേയ ക്ലബ്), സിയാറ്റില്‍ സൗണ്ടേഴ്‌സ് (കോണ്‍കകാഫ്) തുടങ്ങി ഏഴ് ടീമുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 2025 ല്‍ ക്ലബ് ലോകകപ്പ് 32 ടീമുകളെ പങ്കെടുപ്പിച്ച് വികസിപ്പിക്കും. പഴയ രീതിയിലുള്ള അവസാന ടൂര്‍ണമെന്റായിരിക്കും മൊറോക്കോയിലേത്. 2013 ലും 2013 ലും മൊറോക്കോയില്‍ ക്ലബ് ലോകകപ്പ് അരങ്ങേറിയിരുന്നു. 
മൊറോക്കൊ കോച്ച് വലീദ് റഖ്‌റാഖിയാണ് വയ്ദാദ് കാസബ്ലാങ്കയെ ആഫ്രിക്കന്‍ കിരീടത്തിലേക്ക് നയിച്ചത്
 

Latest News