Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശശാങ്ക് മനോഹർ വീണ്ടും ഐ.സി.സി തലപ്പത്ത്

ദുബായ്- ബി.സി.സി.ഐ മുൻ പ്രസിഡന്റ് ശശാങ്ക് മനോഹർ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ. ദുബായിൽ ചേർന്ന ഐ.സി.സി ബോർഡാണ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് ശുപാർശ ചെയ്തത്. മഹാരാഷ്ട്രക്കാരൻ ഐ.സി.സി അധ്യക്ഷ പദത്തിൽ രണ്ടാമൂഴമാണിത്. രണ്ട് വർഷത്തേക്കാണ് കാലാവധി.
ഇതിനു മുമ്പ് 2016 ലാണ് ശശാങ്ക് ഐ.സി.സിയുടെ തലപ്പത്തെത്തുന്നത്. ഐ.സി.സിയുടെ സ്വതന്ത്ര ചുമതലയുള്ള ആദ്യ ചെയർമാനായിരുന്നു അദ്ദേഹം. അന്നും ഐകകണ്‌ഠേ്യനയായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ ബി.സി.സി.ഐയുമായി നിലനിന്ന ചില തർക്കങ്ങളെത്തുടർന്ന് അദ്ദേഹം കാലാവധി പൂർത്തിയാക്കും മുമ്പേ രാജിവെക്കുകയായിരുന്നു. ഒരു വർഷവും നാല് മാസവും കാലാവധി ബാക്കിയുള്ളപ്പോഴായിരുന്നു രാജി.
മുമ്പ് അധികാരത്തിലിരുന്ന കാലയളവിൽ ഐ.സി.സിയിൽ സുപ്രധാന പരിഷ്‌കാരങ്ങൾക്ക് മനോഹർ തുടക്കമിട്ടിട്ടുണ്ട്. ഐ.സി.സിയുടെ ഭരണസംവിധാനം ഉടച്ചുവാർത്ത അദ്ദേഹം കൂടുതൽ ജനാധിപത്യപരമാക്കി. ഇതാദ്യമായി സ്വതന്ത്ര ചുമതലയുള്ള വനിതാ ഡയറക്ടറെ നിയമിക്കുകയും ചെയ്തു. 
അതിനിടെ, ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഐ.സി.സിയുടെ വർക്കിംഗ് ഗ്രൂപ്പ് നാളെ ബി.സി.സി.ഐ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. ജനപ്രീതി കുറഞ്ഞുവരുന്ന ടെസ്റ്റ് മത്സരങ്ങളുടെ നിലനിൽപ്, ട്വന്റി20 മത്സരങ്ങൾക്ക് വർധിച്ചുവരുന്ന ജനപ്രീതി, കാണികളെ കൈകാര്യം ചെയ്യേണ്ട രീതി തുടങ്ങിയവയെല്ലാം ചർച്ചയാവും. ബി.സി.സി.ഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി, സി.ഇ.ഒ രാഹുൽ ജോഹ്‌രി എന്നിവർ ചർച്ചയിൽ പങ്കാളികളാവും. 
ഐ.സി.സിയുടെ നയങ്ങൾക്ക് രൂപം നൽകുന്നതും അവ അംഗരാജ്യങ്ങളെയും സ്‌പോൺസർമാരെയും അറിയിക്കുന്നതും വർക്കിംഗ് ഗ്രൂപ്പാണ്. 

Latest News