റൊണാള്‍ഡൊ റയലില്‍ പരിശീലനം തുടങ്ങി

മഡ്രീഡ് - ഒരു ക്ലബ്ബുമായും കരാറില്ലാത്ത ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ റയല്‍ മഡ്രീഡ് പരിശീലന ഗ്രൗണ്ടില്‍ പരിശീലനമാരംഭിച്ചു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ചുഗല്‍ പുറത്തായ ശേഷം കണ്ണീരോടെ റൊണാള്‍ഡൊ ഖത്തര്‍ വിട്ടിരുന്നു. തുടര്‍ന്നാണ് മഡ്രീഡിലെത്തിയത്. വാല്‍ദെബാസ് ട്രയ്‌നിംഗ് ഗ്രൗണ്ടില്‍ മൂത്ത മകനുമൊത്താണ് റൊണാള്‍ഡോയുടെ പരിശിലനം. റയലില്‍ ഒമ്പതു വര്‍ഷത്തോളം കളിച്ചിരുന്നു മുപ്പത്തേഴുകാരന്‍. എങ്കിലും റൊണാള്‍ഡോയെ ടീമിലെടുക്കാന്‍ റയലിന് പദ്ധതിയൊന്നുമില്ല.
 

Latest News