ബെന്‍സീമക്കും കിട്ടുമോ ലോകകപ്പ് മെഡല്‍?

ദോഹ - കരിയറില്‍ ബാലന്‍ഡോറും ചാമ്പ്യന്‍സ് ലീഗ് കിരീടവമുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പ് ചാമ്പ്യനാവാന്‍ കരീം ബെന്‍സീമക്ക് സാധിച്ചിട്ടില്ല. 2006 ല്‍ ഫ്രാന്‍സ് ഫൈനല്‍ കളിച്ചപ്പോള്‍ ബെന്‍സീമ ടീമിലുണ്ടായിരുന്നില്ല. 2014 ല്‍ ബെന്‍സീമ കളിച്ചെങ്കിലും ഫ്രാന്‍സ് സെമിയിലെത്തിയില്ല. ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റു.
2018 ല്‍ ലോകകപ്പ് നടക്കുമ്പോള്‍ ബെന്‍സീമ ദേശീയ ടീമില്‍ വിലക്കനുഭവിക്കുകയായിരുന്നു. ഇത്തവണ ഉജ്വല ഫോമിലാണ് ലോകകപ്പിന് വന്നത്. പക്ഷെ പരിക്കു കാരണം ഒരു മത്സരം പോലും കളിച്ചില്ല. എങ്കിലും ബെന്‍സീമയെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല, പകരക്കാരനെ അവസരമുണ്ടായിട്ടും ടീമിലെടുത്തിട്ടില്ല. 
ഈ സാഹചര്യത്തില്‍ ബെന്‍സീമക്ക് ലോകകപ്പ് മെഡല്‍ ലഭിക്കുമോ? ലഭിക്കുമെന്നാണ് സൂചന. കളിച്ചാലും ഇല്ലെങ്കിലും ഒരു ടീമിലുള്ള 26 പേര്‍ക്കുമാണ് ഫിഫ മെഡല്‍ നല്‍കുന്നത്. ഫ്രാന്‍സ് 25 കളിക്കാരെയാണ് തെരഞ്ഞെടുത്തത്. ്അതില്‍ ബെന്‍സീമയുമുണ്ട്.
 

Latest News