പാര്‍വതി തിരുവോത്ത് വീണ്ടും ബോളിവുഡില്‍

മുംബൈ-മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷാ ചിത്രങ്ങളിലും തന്റെ പ്രതിഭ തെളിയിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തിനു ശേഷം താരം വീണ്ടും ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. അനിരുദ്ധ റോയ് ചൗധരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. സ്വപ്ന ടീമിനൊപ്പം എന്നു കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ചിത്രം പാര്‍വതി പങ്കുവെച്ചിരിക്കുന്നത്. വിസ് ഫിലിംസ് അവതരിപ്പിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിമായ ചിത്രത്തിന്റെ പേരിതുവരെ പുറത്തു വന്നിട്ടില്ല. പങ്കജ് ത്രിപതി, സഞ്ചന സങ്കി, പാര്‍വതി തിരുവോത്ത്, ജയ അഹ്സാന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അവിക് മുഖോപാധ്യായായ് ആണ്. സംഗീതം ശന്തനു മൊയ്ത്ര.

Latest News