തിയേറ്റര്‍ പീഡനം: പ്രതിക്ക്  കെ.എം.സി.സിയുമായി ബന്ധമില്ല

എടപ്പാള്‍- എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിക്ക് കെ.എം.സി.സിയുമായി ബന്ധമില്ലെന്ന് യു.എ.ഇ കെ.എം.സി.സി
ഭാരവാഹികള്‍ അറിയിച്ചു. പ്രതി മൊയ്തീന്‍കുട്ടി കെ.എം.സി.സി. നേതാവാണെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്.
മൊയ്തീന്‍ കുട്ടിക്ക് കെ.എം.സി.സിയുടെ മെമ്പര്‍ഷിപ്പോ ഭാരവാഹിത്വമോ ഇല്ല. ഇത്തരം കുപ്രചരണങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന്  കെ.എം.സി.സി
ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Latest News