VIDEO ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയ വാച്ചിന്റെ വില തേടി ആരാധകര്‍

കൊച്ചി- റോഷാക്ക് സിനിമയില്‍ മികച്ച  പ്രകടനം കാഴ്ചവെച്ച ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയ റോളക്‌സ് വാച്ചിനെത്ര വില വരും. വാച്ചിന്റെ ചിത്രങ്ങള്‍ ആസിഫ് അലി പങ്കുവെച്ചതിനെ തുടര്‍ന്നാണ് വാച്ചും വിലയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.  മമ്മൂട്ടിയില്‍ നിന്നു ഇങ്ങനെയൊരു സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആസിഫ് അലി പറയുന്നു.
റോളക്‌സിന്റെ ഡീപ് സീ ഡ്വെല്ലെര്‍ മോഡലില്‍ പെട്ട വാച്ചാണ് ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 43 എംഎം ഓട്ടോമാറ്റിക് വാച്ച് പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റന്റ് ആണ്.
വാച്ചിന്റെ ഓണ്‍ലൈന്‍ വില പത്ത് ലക്ഷത്തിനടുത്തും മാര്‍ക്കറ്റ് വില പതിനൊന്ന് ലക്ഷം രൂപയുമാണ്.

 

Latest News