Sorry, you need to enable JavaScript to visit this website.

ഐ-ലീഗ്:  ഗോകുലത്തിന്  തകര്‍പ്പന്‍ ജയം

മഞ്ചേരി-മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ഐ-ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഗോകുലം കേരള എഫ്.സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു  സുദേവ ഡല്‍ഹി എഫ്.സി.യെ തോല്‍പ്പിച്ചു. ഗോകുലത്തിനായി ടി. ഷിജിന്‍ രണ്ടും ഡോഡി ആല്‍ഫ്രഡ് ഒരു ഗോളും നേടി. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. വിജയത്തോടെ 11 പോയന്റുമായി ഗോകുലം പോയന്റ് പട്ടികയില്‍ നാലാമതായി. സുദേവക്ക് തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. 
ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. പ്രതിരോധം ശക്തമല്ലാത്ത സുദേവയുടെ പോസ്റ്റിലേക്ക് ഗോള്‍ മഴ പെയ്യിക്കാന്‍ ഗോകുലത്തിന് കഴിയുമായിരുന്നു. മുന്നേറ്റത്തിന് മൂര്‍ച്ച കുറവായത് വിനയായി. ആറു മുന്നേറ്റക്കാരായുമാണ് സുദേവ ഇറങ്ങിയത്. അതിന്റെ ഗുണം അവര്‍ക്കു ലഭിച്ചില്ല. 

Latest News