കോച്ചിന് മതിയായി, റൊണാള്‍ഡൊ പുറത്ത്

ലുസൈല്‍ - ലോകകപ്പിന്റെ അവസാന പ്രി ക്വാര്‍ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തിനുള്ള പോര്‍ചുഗല്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ ഒഴിവാക്കി. കഴിഞ്ഞ മത്സരത്തിലെ റൊണാള്‍ഡോയുടെ പെരുമാറ്റദൂഷ്യത്തെ കോച്ച് പരസ്യമായി വിമര്‍ശിച്ചിരുന്നു. പകരം ഗോണ്‍സാലൊ റാമോസാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. ആദ്യ മൂന്നു കളിയിലും ഫുള്‍ബാക്കായിരുന്ന ജോണ്‍ കാന്‍സേലോയെയും ഒഴിവാക്കി. 
അഞ്ച് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ കളിക്കാരനെന്ന ബഹുമതി റൊണാള്‍ഡൊ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കൊറിയക്കെതിരായ അവസാന മത്സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ റൊണാള്‍ഡൊ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റൊണാള്‍ഡോയുടെ നിരവധി പെരുമാറ്റദൂഷ്യത്തില്‍ തന്നെ ഏറ്റവും വിമഷമിപ്പിച്ചത് അതാണെന്ന് കോച്ച് ഫെര്‍ണാണ്ടൊ സാന്റോസ് പറഞ്ഞിരുന്നു. 
 

Latest News