ദോഹ - ഈ ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ടിനൊരുങ്ങി ജപ്പാനും ക്രൊയേഷ്യയും. ആദ്യ പകുതിയില്‍ ജപ്പാനും രണ്ടാം പകുതിയല്‍ ക്രൊയേഷ്യയും ഗോളടിച്ചെങ്കിലും പിന്നീട് ഇരു ടീമുകളെയും വേര്‍പിരിക്കാനായില്ല. എക്‌സ്ട്രാ ടൈമിലും തീരുമാനമാവാതെ കളി ഷൂട്ടൗട്ടിലേക്ക്.
ഇടവേളക്ക് അല്‍പംമുമ്പ് ദായ്‌സന്‍ മായിദയിലൂടെ ജപ്പാന്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇവാന്‍ പെരിസിച്ചിന്റെ ബുള്ളറ്റ് ഹെഡറിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. പിന്നീട് നിരവധി തവണ ക്രൊയേഷ്യ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ജപ്പാന്‍ ഗോളി ഷൂയിചി ഗോണ്ടയെ കീഴടക്കാനായില്ല. നാലു മിനിറ്റ് എക്‌സ്ട്രാ ടൈമില്‍ ക്രൊയേഷ്യ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ജപ്പാന്‍ പിടിച്ചുനിന്നു. നിശ്ചിത സമയത്തും എക്‌സ്‌ട്രൈ ടൈമിലും രണ്ടു ഗോളിമാരും എണ്ണം പറഞ്ഞ സെയ്‌വുകള്‍ക്കായി മത്സരിച്ചു. ലൂക്ക മോദ്‌റിച് കളം നിറഞ്ഞു കളിച്ച മത്സരത്തില്‍ ക്രൊയേഷ്യക്കായിരുന്നു ആധിപത്യം. എന്നാല്‍ പലതവണ ഗോളിനടുത്തെത്തുകയും ലീഡ് നേടുകയും ചെയ്തു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ മോദ്‌റിച്ചിന് പിന്‍വാങ്ങേണ്ടി വന്നു. മോദ്‌റിച്ചിന്റെ നലാമത്തെ ലോകകപ്പാണ് ഇത്.
മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെയും സ്‌പെയിനിനെയും അട്ടിമറിച്ച ജപ്പാന്‍ പ്രി ക്വാര്‍ട്ടറില്‍ നിലവിലെ റണ്ണേഴ്‌സ്അപ് ക്രൊയേഷ്യക്കെതിരെ ആദ്യ പകുതിയില്‍ മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ദായ്‌സന്‍ മായിദയാണ് ഏക ഗോളടിച്ചത്. ഇരു ടീമുകളും നിരവധി തുറന്ന അവസരങ്ങള്‍ പാഴാക്കി. മായിദയുടെ ഗോള്‍ ഓഫ്‌സൈഡാണോയെന്ന് റഫറി വീയിഡൊ പരിശോധന നടത്തിയെങ്കിലും ഗോള്‍ ശരി വെച്ചു.
ഈ ലോകകപ്പില്‍ ആദ്യമായാണ് ജപ്പാന്‍ ആദ്യം ഗോളടിക്കുന്നത്. എല്ലാ കളിയിലും ഗോള്‍ വഴങ്ങിയ ശേഷമാണ് അവര്‍ തിരിച്ചടിച്ചത്.






