തിരിച്ചുവന്നാലും റഹീം സ്റ്റെർലിംഗിന് ടീമിലെത്താന്‍ പ്രയാസം

ലണ്ടന്‍ - സായുധരായ മോഷ്ടാക്കള്‍ വീട്ടില്‍ അതിക്രമിച്ചുകയറിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ റഹീം സ്‌റ്റെര്‍ലിംഗ് നാട്ടിലേക്കു മടങ്ങി. ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനു മുമ്പ് സറ്റെര്‍ലിംഗ് തിരിച്ചെത്തുമോയെന്ന് ഉറപ്പില്ല. സെനഗാലിനെതിരായ പ്രി ക്വാര്‍ട്ടറിനു മുമ്പാണ് ദോഹ വിട്ടത്. സ്‌റ്റെര്‍ലിംഗിന് ഇപ്പോള്‍ മുന്‍ഗണന കുടുംബത്തിന്റെ ആശ്വാസമാണെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗെയ്റ്റ് പറഞ്ഞു. 
തിരിച്ചെത്തിയാലും ഇരുപത്തേഴുകാരന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ടിംഗ് ഇലവനില്‍ സ്ഥാനം നേടാനിടയില്ല. ബുകായൊ സാക, മാര്‍ക്കസ് റാഷ്ഫഡ്, ഫില്‍ ഫോദന്‍ എന്നിവരെല്ലാം ഉജ്വല ഫോമിലാണ്. സാകയും റാഷ്ഫഡും മൂന്നു വീതം ഗോളടിച്ചു. ഫോദന്‍ സെനഗാലിനെതിരെ രണ്ടു ഗോളിന് വഴിയൊരുക്കി. 

Latest News