ജര്‍മനി, സ്‌പെയിന്‍; ജപ്പാനു മുന്നില്‍ ക്രൊയേഷ്യയും വീഴുന്നു

ദോഹ - ലോകകപ്പില്‍ മറ്റൊരു വന്‍ അട്ടിമറിയുടെ വക്കത്ത് ജപ്പാന്‍. മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെയും സ്‌പെയിനിനെയും അട്ടിമറിച്ച ജപ്പാന്‍ പ്രി ക്വാര്‍ട്ടറില്‍ നിലവിലെ റണ്ണേഴ്‌സ്അപ് ക്രൊയേഷ്യക്കെതിരെ ആദ്യ പകുതിയില്‍ മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ദായ്‌സന്‍ മായിദയാണ് ഏക ഗോളടിച്ചത്. ഇരു ടീമുകളും നിരവധി തുറന്ന അവസരങ്ങള്‍ പാഴാക്കി. 
മായിദയുടെ ഗോള്‍ ഓഫ്‌സൈഡാണോയെന്ന് റഫറി വീയിഡൊ പരിശോധന നടത്തിയെങ്കിലും ഗോള്‍ ശരി വെച്ചു. 
ഈ ലോകകപ്പില്‍ ആദ്യമായാണ് ജപ്പാന്‍ ആദ്യം ഗോളടിക്കുന്നത്. എല്ലാ കളിയിലും ഗോള്‍ വഴങ്ങിയ ശേഷമാണ് ്‌വര്‍ തിരിച്ചടിച്ചത്. 
 

Latest News