Sorry, you need to enable JavaScript to visit this website.

സഹായിക്കണം, പക്ഷേ അതിലൂടെ മതപരിവര്‍ത്തനം നടത്തരുത്- സുപീം കോടതി

ന്യൂദല്‍ഹി-കാരുണ്യ പ്രവൃത്തികള്‍ നല്ലതെങ്കിലും അവയുടെ പിന്നിലുള്ള ഉദ്ദേശം പരിശോധിക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി. മരുന്നോ, ഭക്ഷ്യ ധാന്യമോ നല്‍കി ആകര്‍ഷിച്ച് ആളുകളുടെ മതപരിവര്‍ത്തനം നടത്തുന്നത് ഗുരുതര വിഷയമാണെന്നാണ് ജസ്റ്റിസ് എം.ആര്‍ ഷാ പറഞ്ഞത്. ഒരാള്‍ക്ക് സഹായം ആവശ്യമെന്ന് തോന്നിയാല്‍ സഹായിക്കുക തന്നെ വേണം. പക്ഷേ, അതിലൂടെ മതപരിവര്‍ത്തനം നടത്തരുത്. വശീകരിച്ചെടുക്കുന്നത് അപകടകരമാണ്. അത് ഭരണഘടനയുടെ അടിസ്ഥാന ഘടകത്തിനും എതിരാണ്. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവരും ഇന്ത്യയുടെ സംസ്‌കാരത്തിന് അനുസരിച്ച് പെരുമാറേണ്ടതാണെന്നും ജസ്റ്റിസ് എം.ആര്‍ ഷാ പറഞ്ഞു. രാജ്യത്തിന്റെ മത സൗഹാര്‍ദവും കാത്തു സൂക്ഷിക്കണമെന്ന് ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് സി.ടി രവികുമാറും ചൂണ്ടിക്കാട്ടി.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


   ഒരു മതത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നതും ഭരണഘടനയ്ക്ക് എതിരാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍, എന്താണ് ഈ പ്രചാരണം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡേ ചോദിച്ചു.
    വിചാരണയ്ക്കിടെ മതപരിവര്‍ത്തന വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളില്‍ വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. വാദത്തിനിടെ ഹരജിക്കാരനും ബിജെപി നേതാവുമായ അശ്വനികുമാര്‍ ഉപാധ്യായ ഇടപെടാന്‍ ശ്രമിച്ചു. എന്നാല്‍ ഉപാധ്യയുടെ അഭിഭാഷകന്‍ ഹാജരായിട്ടുള്ളത് കൊണ്ട് സംസാരിക്കാന്‍ അനുമതിയില്ലെന്നും അച്ചടക്കം പാലിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ താക്കീത് നല്‍കുകയും ചെയ്തു. മതത്തില്‍ വിശ്വാസം ഉള്ളത് പോലെ തന്നെ അഭിഭാഷകനായ അരവിന്ദ് ദത്താറിലും വിശ്വസിക്കൂ എന്നായിരുന്നു കോടതി പറഞ്ഞത്.
    തുടര്‍ന്ന് മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വിശദമായ സത്യവാംഗ്്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് ഡിസംബര്‍ 12ന് പരിഗണിക്കും.
    അതിനിടെ, മതപരിവര്‍ത്തനത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന നിബന്ധന നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതിനുപുറമ മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യം ഈ വ്യവസ്ഥ ഒരാള്‍ക്ക് ഉറപ്പു നല്‍കുമെന്നും സത്യവാഗ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ മതപരിവര്‍ത്തന നിരോധന നിയമത്തെ ബലപ്പെടുത്തുന്ന വ്യവസ്ഥയാണിത്. ഒരാള്‍ മതപരിവര്‍ത്തനം നടത്തുന്നത് നിര്‍ബന്ധിക്കപ്പെട്ടോ കബളിക്കപ്പെട്ടോ അല്ലെന്ന് വ്യക്തമാക്കാന്‍ ഈ നടപടി സഹായിക്കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിക്കുന്നു.
    വിവാഹത്തിലൂടെ മതം മാറ്റുന്നത് തടയാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. സംസ്ഥാനത്ത് വിപുലമായ തോതില്‍ ആസൂത്രിതമായ മതംമാറ്റം നടക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹരജിയിലാണ് ഗുജറാത്ത് സര്‍ക്കാര്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചത്.

 

 

 

 

Latest News