ഫ്രഞ്ച് റെക്കോര്‍ഡ് ജിരൂവിന്, ടോപ്‌സ്‌കോററായി എംബാപ്പെ

ദോഹ- തിയറി ഓണ്‍റിയെ മറികടന്ന് ഫ്രഞ്ച് ഗോളടിവീരന്മാരുടെ പട്ടികയില്‍ ഒലിവിയര്‍ ജിരൂ ഒന്നാമതെത്തി. പോളണ്ടിനെതിരായ പ്രി ക്വാര്‍ട്ടറില്‍ ആദ്യ പകുതിയില്‍ ജിരൂ നേടിയത് ഫ്രാന്‍സിനു വേണ്ടിയുള്ള അമ്പത്തിരണ്ടാം ഗോളാണ്. മുപ്പത്താറുകാരന്‍ ഓസ്‌ട്രേലിയക്കെതിരായ ഇരട്ട ഗോളിലൂടെയാണ് ഓണ്‍റിക്കൊപ്പമെത്തിയത്. പോളണ്ടിനെതിരെ നാല്‍പത്തിനാലാം മിനിറ്റില്‍ കീലിയന്‍ എംബാപ്പെയുടെ പാസില്‍ നിന്നാണ് ജിരൂ സ്‌കോര്‍ ചെയ്തത്. ആഴ്‌സനലില്‍ സഹതാരമായിരുന്ന പോളണ്ട് ഗോളി വോയ്‌സിയേഷ് ചെസ്‌നിയെ ഒന്നാന്തരം പ്ലെയ്‌സിംഗിലൂടെ കീഴടക്കി.
എംബാപ്പെ രണ്ടാം പകുതിയില്‍ ലീഡുയര്‍ത്തി. ഈ ലോകകപ്പില്‍ നാലു ഗോളോടെ എംബാപ്പെ മുന്നിലെത്തി. കഴിഞ്ഞ ലോകകപ്പിലും നാലു ഗോളടിച്ചിരുന്നു. എംബാപ്പെയുടെ എട്ട് ലോകകപ്പ് ഗോളുകളില്‍ ഏഴും രണ്ടാം പകുതിയിലായിരുന്നു.
 

Latest News