Sorry, you need to enable JavaScript to visit this website.

VIDEO സാമൂഹിക വിഷയങ്ങളില്‍ താല്‍പര്യം; അക്ഷയ് കുമാറിന്റെ അടുത്ത സിനിമ സെക്‌സ് എജുക്കേഷന്‍

ജിദ്ദ- ലൈംഗിക വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള സിനിമയുടെ തയാറെടുപ്പിലാണെന്നും മെയ് മാസത്തോടെ റിലീസ് ചെയ്യാനകുമെന്നും ബോളിവുഡ് സൂപ്പര്‍ താരവും നിര്‍മാതാവുമായ അക്ഷയ് കുമാര്‍.
ജിദ്ദയില്‍ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സെക്‌സ് എജുക്കേഷന്‍ വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും പലയിടത്തും അതില്ലെന്നും അദ്ദേഹം പറഞ്ഞു.  സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന മറ്റു വിഷയങ്ങള്‍ പോലെ ലോകത്തിലെ എല്ലാ സ്‌കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം. ഞാന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാകുമിത്- അദ്ദേഹം പറഞ്ഞു.


വന്നു കണ്ടു കീഴടക്കി എന്നതുപോലെയായിരുന്നു അക്ഷയ് കുമാറിന്റെ ഫിലിം ഫെസ്റ്റിവെല്‍ വേദിയിലേക്കുള്ള വരവ്. സൗദി അറേബ്യയില്‍  ബോളിവുഡ് താരങ്ങള്‍ക്ക് വലിയ ആരാധക വൃന്ദമുണ്ടെന്ന് തെളിയിക്കുന്നതായി ജനങ്ങളുടെ ആവേശവും പ്രതികരണവും. സ്ത്രീകളടക്കം ആര്‍ത്തുവിളിച്ചു. സ്മാര്‍ട്ട്‌ഫോണില്‍ ഫോട്ടോ എടുക്കാന്‍ വന്‍ തിരക്ക്.  
സെഷന്‍ മോഡറേറ്റ് ചെയ്യുന്ന റെഡ് ഫിലിം ഇന്റര്‍നാഷണല്‍ പ്രോഗ്രാമര്‍ കലീം അഫ്താബിന് സദസ്സിനെ നിയന്ത്രിക്കാന്‍ പാടുപെടേണ്ടിവന്നു.

റെഡ് സീ ഫൗണ്ടേഷന്‍ അധ്യക്ഷ ജുമാന അല്‍ റാഷിദും ഫിലിം ഫെസ്റ്റ് സി.ഇ.ഒ
മുഹമ്മദ് അല്‍ തുര്‍ക്കിയും അക്ഷയ് കുമാറിനോടൊപ്പം

സാമൂഹിക സിനിമകള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും   വലിയ വാണിജ്യ വിജയം നല്‍കില്ലെങ്കിലും അവ സംതൃപ്തി നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീട്ടില്‍ ടോയ്‌ലറ്റ് സ്ഥാപിച്ചില്ലെങ്കില്‍ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ഭാര്യയെക്കുറിച്ചുള്ള സിനിമയായിരുന്നു 2017ല്‍ പുറത്തിറങ്ങിയ ടോയ്‌ലറ്റ്: ഏക് പ്രേം കഥ. ആര്‍ത്തവത്തെ കുറിച്ചും സാനിറ്ററി ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവിനെ കുറിച്ചുമുള്ളതായിരുന്നു 2018ലെ പദ്മന്‍.
ഒരുമിച്ച് ഈ സിനിമ കണ്ടതുകൊണ്ട് മകളുമായുള്ള ബന്ധത്തില്‍തന്നെ മാറ്റംവന്നുവെന്നാണ് ഒരു സുഹൃത്ത് പറഞ്ഞതെന്ന് അക്ഷയ് കുമാര്‍ അനസ്മരിച്ചു. വിവിധ സിനിമകളിലെ തന്റെ റോളുകളെ കുറിച്ചാണ് അക്ഷയ് കുമാര്‍ കൂടുതലും സംസാരിച്ചത്.

 

 

Latest News