തെഹ്‌റാന്‍- ഇറാനില്‍ ഇസ്ലാമിക വേഷം നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയ സദാചാര പോലീസിനെ പിരിച്ചുവിടുകയാണെന്ന് അറ്റോര്‍ണി ജനറലിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. മുഹമ്മദ് ജാഫര്‍ മുന്‍തസരിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് മറ്റ് ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല, ഞായറാഴ്ച നടന്ന ഒരു പരിപാടിയിലാണ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഇക്കാര്യം പറഞ്ഞത്. ഇസ്ലാമിക വേഷം ധരിക്കാത്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവതി മരിച്ച സംഭവത്തില്‍ ഇറാന്‍ മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിനു സാക്ഷ്യം വഹിച്ചിരുന്നു.
ശിരോവസ്ത്ര നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് മഹ്‌സ അമിനിയെ സദാചാര പോലീസാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
സദാചാര പോലീസിനെ പിരിച്ചുവിടുകയാണോ എന്ന് ചോദിച്ചപ്പോള്‍ മത സമ്മേളനത്തിലാണ് മുഹമ്മദ് ജാഫര്‍ മുന്‍തസരി
സദാചാര പോലീസിന് ജുഡീഷ്യറിയുമായി യാതൊരു ബന്ധവുമില്ലെന്നും അടച്ചുപൂട്ടിയെന്നും മറുപടി നല്‍കിയത്.
സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിയമം പരിശോധിക്കുമെന്ന് അദ്ദേഹം ഇറാന്‍ പാര്‍ലമെന്റിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തെഹ്‌റാനില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16 നാണ് 22 കാരിയായ അമിനി കസ്റ്റഡിയില്‍ മരിച്ചത്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)