മലപ്പുറം- ടെലിവിഷനില്‍ ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. മാവൂര്‍ കണിയാത്ത് കണ്ണംപിലാക്കല്‍ ഷാഫിയുടെ മകന്‍ മുഹമ്മദ് നാദില്‍ (17) ആണ് മരിച്ചത്. പെരുവള്ളൂര്‍ നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
മലപ്പുറം പെരുവള്ളൂരില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടം. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിനിടെ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.