ചെന്നൈ- യുവാക്കളെ വലയിലാക്കി വിവാഹം കഴിച്ച ശേഷം ആഭരണങ്ങളും പണവുമായി മുങ്ങുന്ന യുവതി തമിഴ്നാട്ടില്‍ അറസ്റ്റിലായി. വിവാഹം ചെയ്ത് ഒരു മാസം മുമ്പ് ഭര്‍തൃവീട്ടിലെ ആഭരണങ്ങളുമായി യുവതി അപ്രത്യക്ഷമായ സംഭവത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.
മധുര സ്വദേശി അഭിനയ (28) ആണ് താംബരം സ്വദേശി നടരാജനെ (25) കബളിപ്പിച്ച് 17 പവന് ആഭരണവും 20,000 രൂപയും പട്ടുസാരികളുമായി മുങ്ങിയത്. യുവതി ഇതിനു മുന്‍പ് നാല് പേരെ ഇതേ രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി പ്രണയം നടിച്ചാണ് നടരാജനെ വലയിലാക്കിയത്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജന് ഏതാനും മാസം മുന്‍പാണ് മുടിച്ചൂര്‍ ബേക്കറിയില്‍ ജോലിചെയ്യുന്ന അഭിനയയുമായി അടുപ്പത്തിലായത്. വീട്ടുകാര്‍ അറിയാതെയാണ് താന്‍ ഇവിടെ എത്തിയതെന്നും വിവാഹിതയാകുന്ന വിവരം അറിഞ്ഞാല്‍ പ്രശ്നമുണ്ടാക്കുമെന്നും യുവതി നടരാജനെ പറഞ്ഞ് വിശ്വസിപ്പിച്ചു. നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ഓഗസ്റ്റ് 29നായിരുന്നു വിവാഹം. ഒക്ടോബര്‍ 19ന് അഭിനയ അപ്രത്യക്ഷയായി. ഫോണ്‍ സ്വിച്ചോഫ് ആക്കിയിരുന്നു.
വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടമായതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് നടരാജന് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. യുവതി പഴയ മഹാബലിപുരത്തെ ഹോസ്റ്റലില്‍ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റു ചെയ്യുകയായിരുന്നു. നാലു പവന് ആഭരണം കണ്ടെടുത്തു.
അഭിനയയ്ക്ക് മധുരയില്‍ ഭര്‍ത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2011ല്‍ മന്നാര്‍ഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവര്‍ 10 ദിവസത്തിനുള്ളില്‍ വേര്‍പിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. അവിടെനിന്നും വീണ്ടും കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. 10 ദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടര്‍ന്നാണ് നടരാജനെ വിവാഹം കഴിച്ചത്.






