Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബ്രസീല്‍ മറന്ന അതുല്യ പ്രതിഭ

ഒരു ലോകകപ്പില്‍ ഏറ്റവുമധികം ഗോളടിച്ച ബ്രസീലുകാരന്‍ ആരാണ്? മനസ്സില്‍ ഓടിയെത്തുന്ന ഉത്തരം പെലെയെന്നോ റൊണാള്‍ഡൊ എന്നൊക്കെ ആവാം. പക്ഷെ ഉത്തരം അഡെമിര്‍ എന്നാണ്. 1950 ലെ ലോകകപ്പില്‍ അഡെമിര്‍ എത്ര ഗോളാണ് അടിച്ചത്, ഏഴോ ഒമ്പതോ എന്നതില്‍ തര്‍ക്കമുണ്ട്. ഫുട്‌ബോള്‍ സ്ഥിതിവിവരക്കണക്കുകളുടെ ആധികാരിക സംഘടനയായ ആര്‍.എസ്.എസ്.എഫ് (സോക്കര്‍ സ്റ്റാറ്റിക്‌സ് ഫൗണ്ടേഷന്‍) പറയുന്നത് ഒമ്പത് ഗോളെന്നാണ്. ഫിഫ അംഗീകരിച്ചിരിക്കുന്നത് എട്ട് ഗോളാണ്. എന്തായാലും ഒരൊറ്റ ലോകകപ്പില്‍ അഡെമിറിനെക്കാള്‍ ഗോളടിക്കാന്‍ ഒരു ബ്രസീലുകാരനും സാധിച്ചിട്ടില്ല. 
അഡെമിര്‍ മാര്‍ക്വേസ് ദെ മെനസിസ് എന്ന അഡെമിര്‍ എന്നിട്ടും എന്തുകൊണ്ടാണ് വിസ്മരിക്കപ്പെട്ടത്. 1950 ലെ ലോകകപ്പ് ബ്രസീലിന് ദുരന്തമായാണ് കലാശിച്ചത്. സത്യത്തില്‍ ബ്രസീലില്‍ നടന്ന രണ്ടു ലോകകപ്പും ബ്രസീലിന് ദുരന്തമായിരുന്നു, കപ്പടിച്ചുവെന്ന് ഉറപ്പിച്ച 1950 ല്‍ കലാശപ്പോരാട്ടത്തില്‍ അവര്‍ ഉറുഗ്വായോട് തോറ്റു, 2014 ല്‍ വീണ്ടും ലോകകപ്പ് ബ്രസീലില്‍ വിരുന്നെത്തിയപ്പോള്‍ സെമിയില്‍ അവര്‍ ജര്‍മനിയോട് നാണം കെട്ടു.
അഡെമിര്‍ വെറും അടിക്കുറിപ്പായി അവസാനിക്കാന്‍ കാരണം അയാള്‍ ഗോളടിച്ചു കൂട്ടിയത് 1950 ലായിരുന്നു എന്നതിനാലാണ്. മാത്രമല്ല, ഉറുഗ്വായ്‌ക്കെതിരായ ആ കലാശക്കളിയില്‍ അഡെമിറിന് സ്‌കോര്‍ ചെയ്യാനുമായില്ല. 1949 ലെ കോപ അമേരിക്ക ഫൈനലില്‍ ഹാട്രിക് അടിച്ച അഡെമിര്‍ ലോകകപ്പിന്റെ നിര്‍ണായക മത്സരത്തില്‍ ആ പ്രകടനം ആവര്‍ത്തിക്കുമെന്ന് ബ്രസീല്‍ വിശ്വസിച്ചു പോയി. ഉറുഗ്വായ്‌ക്കെതിരായ ആ കളിയില്‍ ഒരു ഗോളെങ്കിലുമടിച്ചിരുന്നുവെങ്കില്‍ അഡെമിര്‍ ബ്രസീലിന്റെ ഇതിഹാസ താരങ്ങളിലൊരാളായി വാഴ്ത്തപ്പെട്ടേനേ.


അക്കാലം വരെ ടീമുകള്‍ മൂന്നു പേരെയാണ് പ്രതിരോധച്ചുമതല ഏല്‍പിച്ചിരുന്നത്. നാലു പേരെ ആദ്യം നിര്‍ത്തിയത് അഡെമിറിനെ തടയാനായിരുന്നു എന്ന് പറയപ്പെടുന്നു.



അക്കാലം വരെ ടീമുകള്‍ മൂന്നു പേരെയാണ് പ്രതിരോധച്ചുമതല ഏല്‍പിച്ചിരുന്നത്. നാലു പേരെ ആദ്യം നിര്‍ത്തിയത് അഡെമിറിനെ തടയാനായിരുന്നു എന്ന് പറയപ്പെടുന്നു. അസാധാരണമായ വേഗമായിരുന്നു അഡെമിറിന്. ഒരു നിമിഷം വിംഗിലും അടുത്ത നിമിഷം മധ്യനിരയിലുമൊക്കെ പ്രത്യക്ഷപ്പെടും. ഒരുപാട് രീതിയില്‍ ഗോളടിക്കാന്‍ കഴിവുള്ളയാളാണ് അഡെമിര്‍. ഒരാളെ കൊണ്ട് മാര്‍ക്ക് ചെയ്യുക പ്രയാസമായിരിക്കും. ബ്രസീല്‍ 4 2 4 ശൈലി സ്വീകരിക്കാനുണ്ടായ ആദ്യ കാരണമായി പറയുന്നതും അഡെമിറിന്റെ അതുല്യപ്രതിഭയാണ്. മിന്നല്‍വേഗത്തില്‍ നീങ്ങുകയും മിഴിചിമ്മിത്തുറക്കുംമുമ്പെ എതിരാളികളെ വേഗം കൊണ്ട് കബളിപ്പിക്കുകയും ചെയ്യുന്ന അഡെമിര്‍ ടീമിലുണ്ടെങ്കില്‍ പിന്‍നിരയില്‍ ഒരാളെ അധികം നിര്‍ത്താന്‍ ബ്രസീലിന് സാധിച്ചു. മൂന്നാം സ്ഥാനക്കാരായ സ്വീഡനെതിരെ മാത്രം അഡെമിര്‍ നാലു ഗോളടിച്ചു. എന്നാല്‍ ബ്രസീലിന് ആദ്യ ലോകകപ്പ് നേടിക്കൊടുക്കാന്‍ അഡെമിറിന് സാധിച്ചില്ല.
നീളന്‍ താടിയെല്ല് കാരണം താടിയെല്ലെന്ന് ബ്രസീലുകാര്‍ അഡെമിറിനെ വിളിച്ചു. ബ്രസീല്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സെന്റര്‍ ഫോര്‍വേഡെന്നാണ് അഡെമിര്‍ വിശേഷിപ്പിക്കപ്പെടുന്നത്. സിസിഞ്ഞോയും ജയ്ര്‍ പിന്റോയും അഡെമിറുമടങ്ങുന്ന ഫോര്‍വേഡ് ത്രയം പ്രതിരോധനിരയുടെ പേടിസ്വപ്നമായിരുന്നു. വാസ്‌കോഡ ഗാമ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച നിരയില്‍ അംഗമായിരുന്നു. 
കോപ അമേരിക്ക ടൂര്‍ണമെന്റായിരുന്നു അഡെമിറിന്റെ പൂര്‍ണപ്രതാപത്തില്‍ കണ്ടത്. 1945 ലും 1946 ലും 1949 ലും 1953 ലും കോപയില്‍ കളിച്ചു. 18 മത്സരങ്ങളില്‍ 12 ഗോളടിച്ചു, 1949 ലെ ഫൈനലിലെ ഹാട്രിക് ഉള്‍പ്പെടെ. ബ്രസീലിനുവേണ്ടി മൊത്തം 39 മത്സരങ്ങളില്‍ 32 ഗോള്‍ നേടി. 
ഇരുകാലു കൊണ്ടും തടുക്കാനാവാത്ത ഷോട്ടുകള്‍ പായിക്കുന്ന അഡെമിറിന് അറിയാത്തതായി ഒരു തന്ത്രവുമില്ല. മെയ്ക്കരുത്തും പന്തടക്കവും അഡെമിറിനെ അപകടകാരിയാക്കി. ലോകകപ്പ് വിജയമില്ലാത്തത് ആ അതുല്യപ്രതിഭക്ക് നേരിയ മങ്ങലേല്‍പിച്ചുവെന്നു മാത്രം. 


 

Latest News