സുഖം പ്രാപിച്ച് വരൂ, പെലെക്ക് ഖത്തറിന്റെ ആശംസ

സാവൊപൗളൊ - ഫുട്‌ബോള്‍ ഇതിഹാസം പെലെക്ക് സുഖാശംസ നേര്‍ന്ന് ലോകകപ്പ് ആതിഥേയര്‍. ഖത്തറിലെ കെട്ടിടങ്ങളില് പെലെയുടെ ചിത്രങ്ങള്‍ തെളിയുകയും സുഖാശംസ സന്ദേശങ്ങള്‍ എഴുതിക്കാണിക്കുകയും ചെയ്തു 
പെലെ അര്‍ബുദത്തിനുള്ള കീമൊതെറാപ്പി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തെ സാന്ത്വനപരിചണത്തിലേക്ക് മാറ്റിയതായും ബ്രസീലിയന്‍ പത്രം. ചൊവ്വാഴ്ചയാണ് എണ്‍പത്തിരണ്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മാനേജറോ ചികിത്സിക്കുന്ന ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയോ ഇക്കാര്യം സ്ഥിരീകരിച്ചില്ല. ആന്റിബയോടിക്കുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യസ്ഥിതി സാധാരണനിലയിലാണെന്നുമാണ് വെള്ളിയാഴ്ച ആശുപത്രി ഇറക്കിയ പത്രക്കുറിപ്പ്. എന്നാല്‍ വേദനക്കും ശ്വാസതടസ്സത്തിനുമുള്ള മരുന്ന് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് ഫോള ഡി സാവൊപൗളൊ പത്രം വെളിപ്പെടുത്തി. ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടെന്നും പത്രം പറുന്നു. 
2021 സെപ്റ്റംബറില്‍ ആമാശയത്തില്‍നിന്ന് മുഴ നീക്കം ചെയ്തിരുന്നു. പിന്നീട തുടര്‍ചികിത്സ നടക്കുന്നുണ്ട്.
 

Latest News