കാണികളില്‍ സൗദി ആദ്യം, രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാര്‍

ദോഹ - ലോകകപ്പിന്റെ ആദ്യ റൗണ്ട് ഗാലറികളില്‍ നിന്ന് വീക്ഷിച്ചത് 24.5 ലക്ഷം പേര്‍. ഗാലറികളുടെ 96 ശതമാനം. കഴിഞ്ഞ ലോകകപ്പില്‍ ഈ ഘട്ടത്തില്‍ കളി കണ്ടത് 21.7 ലക്ഷം മാത്രം. 88,966 പേരാണ് അര്‍ജന്റീന-മെക്‌സിക്കൊ മത്സരം വീക്ഷിച്ചത്. പുരുഷ ലോകകപ്പില്‍ ആദ്യമായി വനിതാ റഫറി വിസിലൂതി, ജര്‍മനി-കോസ്റ്ററീക്ക മത്സരത്തില്‍ ഫ്രഞ്ചുകാരി സ്റ്റെഫനി ഫ്രാപ്പാര്‍ട്. വനിതാ സംഘമാണ് ആ കളി നിയന്ത്രിച്ചത്. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ അഞ്ച് ലോകകപ്പുകളില്‍ ഗോളടിക്കുന്ന പ്രഥമ കളിക്കാരനായി. 
ഇംഗ്ലണ്ട്-അമേരിക്ക മത്സരം അമേരിക്കയില്‍ ഏറ്റവുമധികം പേര്‍ വീക്ഷിച്ച പുരുഷ ഫുട്‌ബോള്‍ മത്സരമായി. ഏറ്റവുമധികം കാണികള്‍ സൗദി അറേബ്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് ലോകകപ്പില്‍ സ്വന്തം ടീമില്ലാത്ത ഇന്ത്യക്കാരും. 24 ടീമുകള്‍ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് കഴിഞ്ഞത്. 

Latest News