നാല് ആഫ്രിക്കന്‍ ടീമുകള്‍ മിന്നി, ഖത്തര്‍ ഒഴികെ ഏഷ്യന്‍ ടീമുകളും

ദോഹ - ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ടില്‍ എല്ലാ മേഖലയില്‍ നിന്നും ടീമുകളെത്തി. 2010 നു ശേഷം ആദ്യമായി ഏഷ്യക്കും ആഫ്രിക്കക്കും നോര്‍ത്ത് അമേരിക്കക്കും സ്ഥാനം കിട്ടി. ആദ്യമായാണ് മൂന്ന് ഏഷ്യന്‍ ടീമുകള്‍ നോക്കൗട്ടിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഒരു ആഫ്രിക്കന്‍ ടീമും മുന്നേറിയിരുന്നില്ല. ഇത്തവണ ജര്‍മനിയെയും സ്‌പെയിനിനെയും ജപ്പാന്‍ അട്ടിമറിച്ചു. ക്രൊയേഷ്യയാണ് അവരെ കാത്തിരിക്കുന്നത്. പോര്‍ചുഗലിനെ തോല്‍പിച്ച് തെക്കന്‍ കൊറിയയും ഡെന്മാര്‍ക്കിനെ കടന്ന് ഓസ്‌ട്രേലിയയും എത്തി.  ഏഷ്യന്‍ ടീമുകളില്‍ ഖത്തര്‍ മാത്രമാണ് നിരാശപ്പെടുത്തിയത്. വെയ്ല്‍സിനെ ഇറാന്‍ തോല്‍പിച്ചു. അര്‍ജന്റീനയെ സൗദി അറേബ്യ ഞെട്ടിച്ചു.
ആഫ്രിക്കയില്‍ നിന്ന് ഇത്തവണ നോക്കൗട്ടില്‍ രണ്ട് ടീമുകളുണ്ട്. സെനഗാല്‍ ഇംഗ്ലണ്ടിനും മൊറോക്കൊ സ്‌പെയിനിനും വെല്ലുവിളിയായിരിക്കും. ആഫ്രിക്കന്‍ ടീമുകള്‍ 24 പോയന്റ് നേടിയത് റെക്കോര്‍ഡാണ്.അഞ്ച് ആഫ്രിക്കന്‍ ടീമുകളില്‍ ഘാന മാത്രമാണ് നിരാശപ്പെടുത്തിയത്. മൊറോക്കോയും സെനഗാലും പ്രി ക്വാര്‍ട്ടറിലെത്തി. ഫ്രാന്‍സിനെ തോല്‍പിച്ചാണ് തുനീഷ്യ മടങ്ങിയത്, ബ്രസീലിനെ കീഴടക്കി കാമറൂണും. കോണ്‍കകാഫ് പ്രാതിനിധ്യം പ്രി ക്വാര്‍ട്ടറോടെ അവസാനിച്ചു. നെതര്‍ലാന്റ്‌സിനോട് അമേരിക്ക തോറ്റു. 
ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ കിരീടസാധ്യത ഉയര്‍ത്തിയ ടീം ബ്രസീലാണ്. പക്ഷെ ടീം ഇതുവരെ കരുത്തരായ എതിരാളികളെ നേരിട്ടിട്ടില്ല. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോ ജപ്പാനോ കാത്തിരിക്കുന്നുണ്ടാവും. ബ്രസീല്‍-അര്‍ജന്റീന സെമി ആരാധകരുടെ പ്രതീക്ഷയായിരുന്നു. നെതര്‍ലാന്റ്‌സ്-അര്‍ജന്റീന ക്വാര്‍ട്ടര്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ഫ്രാന്‍സിന് ക്വാര്‍ട്ടറിലെത്തുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ നേരിടേണ്ടി വന്നേക്കാം. 

Latest News