സുരാജിന്റെ റോയ് ഒമ്പതിന് ഒ.ടി.ടിയില്‍

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന റോയ് സിനിമയുടെ ട്രെയിലര്‍ എത്തി. ചിത്രം ഡിസംബര്‍ ഒന്‍പതിന് സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്യും.

സുനില്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. ചിത്രീകരണം പൂര്‍ത്തിയായി ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് റോയ് റിലീസിനെത്തുന്നത്.

നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരും അഭിനയിക്കുന്നു.

 

Latest News