ബുര്‍ജ് ഖലീഫയുടെ 160 നിലകള്‍ 37 മിനിറ്റില്‍ നടന്നു കയറി ശൈഖ് ഹംദാന്‍

ദുബായ്- കായിക ക്ഷമതക്ക് എപ്പോഴും മുന്‍തൂക്കം നല്‍കുന്ന ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും  ബുര്‍ജ് ഖലീഫ നടന്നു കയറി. ദുബായ് ഫിറ്റ്‌നസ് ചാലഞ്ച് സമാപിച്ചെങ്കിലും കായിക ക്ഷമത തെളിയിക്കാനായിരുന്നു ഇത്.

ബുര്‍ജ് ഖലീഫയുടെ 160 നിലകള്‍ 37 മിനിറ്റും 38 സെക്കന്‍ഡും എടുത്താണ് കീഴടക്കിയത്. ബുര്‍ജ് ഖലീഫ ചാലഞ്ച് എന്നു പേരിട്ട പ്രകടനത്തിന്റെ മുന്നൊരുക്കം അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഈ നടന്നു കയറ്റത്തില്‍ 710 കാലറിയാണ് എരിഞ്ഞില്ലാതായത്.

കഴിഞ്ഞ ആഴ്ച നടന്ന ദുബായ് റണ്ണില്‍ 10 കിലോമീറ്റര്‍ ഓട്ടത്തില്‍ ശൈഖ് ഹംദാന്‍ പങ്കെടുത്തിരുന്നു. സ്‌കൈ ഡൈവിംഗ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും ഹംദാന്‍ ഏര്‍പ്പെടാറുണ്ട്.

 

Latest News