കേരള ബ്ലാസ്റ്റേഴ്‌സിന്റെ പഴയ സിംഹം നാളെ അർജന്റീനക്ക് എതിരെ സ്റ്റേഡിയത്തിലുണ്ട്

ദോഹ- നാളെ ദോഹയിലെ അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ അർജന്റീനക്കും മെസിക്കും വേണ്ടി കേരളത്തിൽനിന്നുള്ള പതിനായിരങ്ങൾ ആർപ്പുവിളിക്കുമ്പോൾ ഇതേ താളത്തിലും ഭാഷയിലുമുള്ള ആവേശാരവങ്ങളിൽ മുങ്ങിക്കുളിച്ചതിന്‍റെ ഓർമ്മയുള്ള ഒരാൾ ഓസ്‌ട്രേലയിൻ നിരയിലുണ്ടാകും. റെനെ മ്യുലെൻസ്റ്റീൻ. ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ടീമിന്റെ സഹപരിശീലകൻ. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുൻ പരിശീലകന്‍.
മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാൻ എത്തിയ റെനെ മ്യുലെൻസ്റ്റീന് കുറച്ചു കാലമായി ഓസ്ട്രേലിയന്‍ ടീമിന്‍റെ പരിശീലകനാണ്. ഖത്തര്‍ ലോകകപ്പ് പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ മൈതാനങ്ങളില്‍ അദ്ദേഹമുണ്ട്. മാഞ്ചസ്റ്ററില്‍നിന്ന്  ബ്ലാസ്റ്റേഴ്‌സില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് വിജയകരമായി പ്രവർത്തിക്കാനായിരുന്നില്ല. മാഞ്ചസ്റ്ററിൽ ഇതിഹാസ പരിശീലകൻ അലക്‌സ് ഫെർഗ്യൂസണിനൊപ്പമായിരുന്നു റെനെ ജോലി ചെയ്തിരുന്നത്. 
ബ്ലാസ്റ്റേഴ്‌സിൽനിന്ന്  സ്റ്റീവ് കോപ്പൽ രാജിവെച്ച ശേഷമായിരുന്നു റെനെ എത്തിയത്. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ റെനെ തോറ്റുപോയി. റെനെ മ്യുലെൻസ്റ്റീൻ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന സമയത്ത് കളിച്ച ഒൻപത് കളികളിൽ ഒന്നിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. തുടർന്ന് സീസൺ പകുതി ആയപ്പോഴേക്കും റെനെ ക്ലബ് വിട്ടു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പിന്നീട് ഓസ്‌ട്രേലിയൽ ടീമിനൊപ്പം കൂടി. 
പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുമ്പോൾ റെനെയുടെ കൂടി നിയന്ത്രണത്തിലുള്ള ഓസ്‌ട്രേലിയൻ ടീമിന് ആദ്യമത്സരം ഗ്രൂപ്പ് സിയിൽനിന്ന് ജേതാക്കളായി എത്തിയ അർജന്റീനയാണ്. അർജന്റീനക്ക് കൂടുതൽ ആരാധകരുള്ള കേരളത്തിൽനിന്നുള്ള പതിനായിരങ്ങൾ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലെത്തും. റെനെക്ക് ചുറ്റും ഒരുകാലത്ത് മുഴങ്ങിയ ആർപ്പുവിളികൾ അതേഭാഷയിൽ ഇന്നും ആരവം തീർക്കും. അതുപക്ഷെ തന്റെ ടീമിന് വേണ്ടിയായിരിക്കില്ലെന്ന് റെനേക്കുമറിയാം.  
റെനെ മ്യുലെൻസ്റ്റീന്റെ മകളും ഇക്കുറി ലോകകപ്പിനുണ്ട്. ബി.ബി.സിക്ക് വേണ്ടി മത്സരം റിപ്പോർട്ട് ചെയ്യുന്നതിനാണ് മകൾ  പീൻ മ്യുലെൻസ്റ്റീൻ ദോഹയിൽ എത്തിയത്. ഓസ്‌ട്രേലിയൻ ടീം പരിശീലനം നടത്തുന്ന ആസ്‌പെയർ അക്കാദമിയിൽ വെച്ച് കഴിഞ്ഞ ദിവസം പീൻ അച്ഛൻ റെനെയെ ഇന്റർവ്യൂ ചെയ്തിരുന്നു. ഇതിന്റെ വീഡിയോ റെനെ ട്വീറ്റ് ചെയ്തു. ലോകകപ്പിൽ ഹോളണ്ടും ഖത്തറും തമ്മിൽ നടന്ന മത്സരങ്ങളടക്കം ബി.ബി.സിക്ക് വേണ്ടി റിപ്പോർട്ട് ചെയ്തത് പീൻ ആയിരുന്നു. ഹോളണ്ട് കളിക്കാരുടെ പേര് ശരിയായി ഉച്ചരിക്കാനുള്ള കഴിവുണ്ട് പീനെക്ക്. ഹോളണ്ട് കൂടുതൽ ഗോളുകൾ നേടുമെന്ന് 
25 കാരിയായ പീൻ മ്യൂലെൻസ്റ്റീൻ ഖത്തറിലാണ് ബി.ബി.സി ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒരു വർഷമായി ബി.ബി.സിയുടെ സ്ഥിരം ഫുട്‌ബോൾ കമന്റേറ്റർമാരുടെ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് ഇവർ.
 

Latest News