അര്‍ജന്റീനക്ക് വിശ്രമം 48 മണിക്കൂര്‍ മാത്രം

അര്‍ജന്റീന-ഓസ്‌ട്രേലിയ
ശനി, രാത്രി 10.00

ദോഹ - ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോളണ്ടിനെതിരായ മത്സരം കഴിഞ്ഞ് 48 മണിക്കൂര്‍ പിന്നിടും മുമ്പെ അര്‍ജന്റീനക്ക് പ്രി ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടണം. വൈകാരികമായും ശാരീരികമായും  ഏറെ പ്രയാസം നിറഞ്ഞ കളിയായിരുന്നു പോളണ്ടിന്റേത്. അതുകഴിഞ്ഞ കാര്യമായി വിശ്രമിക്കാന്‍ ടീമിന് സമയമില്ല. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും മതിയായ വിശ്രമം ലഭിക്കാത്തതില്‍ കോച്ച് ലിയണല്‍ സ്‌കാലോണി രോഷം പ്രകടിപ്പിച്ചു. 
മത്സരത്തില്‍ ലിയണല്‍ മെസ്സിയെ തളക്കേണ്ട ചുമതല ഓസ്‌ട്രേലിയ നല്‍കുക മിലോസ് ദെഗെനെക്കിന്. മെസ്സി തന്റെ ഇഷ്ട താരമാണെങ്കിലും ശനിയാഴ്ച താരാരാധനയൊക്കെ മാറ്റിവെക്കുമെന്ന് കടുത്ത ടാക്ലിംഗിന് പേരെടുത്ത ഇരുപത്തെട്ടുകാരന്‍ പറഞ്ഞു. മെസ്സിക്കെതിരെ കളിക്കാരന്‍ കഴിയുന്നതും ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടറിലെത്തിയതും അംഗീകാരമായി കരുതുന്നു. സാധ്യമാണോ അല്ലയോ എന്നൊന്നും നോക്കാതെ അര്‍ജന്റീനയുടെ എല്ലാ ആക്രമണങ്ങളും തടയാന്‍ ശ്രമിക്കണമെന്നും വെന്ന്് ദെഗെനെക് പറഞ്ഞു. 
മെസ്സിക്കു വേണ്ടി ലോകകപ്പ് നേടാന്‍ അര്‍ജന്റീനക്ക് അതിയായ ആഗ്രഹമുണ്ടാവും. അത് തടയുകയെന്നതാണ് ഞങ്ങളുടെ ജോലി. മെസ്സിക്ക് ലോകകപ്പ് ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ സ്വയം ലോകകപ്പ് നേടണമെന്ന ആഗ്രഹം അതിനെക്കാള്‍ ശക്തമാണ്. 

Latest News