Sorry, you need to enable JavaScript to visit this website.

ഇന്ത്യ-സൗദി സൗഹൃദത്തിലലിഞ്ഞ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

സൗദി-ഇന്ത്യ സഹകരണം കൂടുതൽ ശക്തിയാർജിച്ചതിലൂടെ സാധാരണക്കാരായ ഇന്ത്യക്കാർക്കുണ്ടായ വലിയ നേട്ടമായി വേണം ഇതിനെ വിലയിരുത്താൻ. ഇന്നും ഇന്ത്യൻ ഉദ്യോഗാർഥികളുടെ തൊഴിൽ അന്വേഷണ രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്താണ് സൗദി  അറേബ്യ. ഗൾഫ് കുടിയേറ്റത്തിനു തുടക്കമായ 70 കൾക്കു മുമ്പേ തന്നെ സൗദിയിൽ തൊഴിൽ തേടി ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാൡകൾ എത്തിപ്പെട്ടിരുന്നു. അതിപ്പോഴും തുടരുകയുമാണ്. അവരെ സംബന്ധിച്ചിടത്തോളം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന പൊല്ലാപ്പ് മാറിക്കിട്ടിയത് സന്തോഷം പകരുന്നതാണ്.  

 

ഇന്ത്യ-സൗദി സൗഹൃദത്തണലിൽ ഇന്ത്യക്കാരായ ലക്ഷക്കണക്കിനു പേർക്ക് തൊഴിലും ആയിരക്കണക്കിനു പേർക്ക് നിക്ഷേപത്തിനും അവസരം ലഭിച്ചിട്ടുണ്ടെങ്കിലും സൗദി വിസ അടിക്കുന്നതിന് പോലീസ് ക്ലിയറൻസ് വേണമെന്ന നിബന്ധന വന്നത് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. അതിപ്പോൾ നീക്കം ചെയ്ത തീരുമാനം  സാധാരണക്കാരായ  തൊഴിലന്വേഷകർക്ക് നൽകിയ ആശ്വാസം വളരെ വലുതാണ്. ഏതാനും മാസം മാത്രമാണ് ഈ നിബന്ധന നിലനിന്നിരുന്നതെങ്കിലും അതുണ്ടാക്കിയ പൊല്ലാപ്പ്  ചെറുതായിരുന്നില്ല. ദൽഹിയിലെ സൗദി എംബസി ആദ്യം നടപ്പാക്കിയ ഈ വ്യവസ്ഥ ഇന്ത്യക്കാരുടെ ഏറ്റവും കൂടുതൽ വിസ സ്റ്റാമ്പിംഗ് നടക്കുന്ന മുംബൈ സൗദി കോൺസുലേറ്റ്  2022 ഓഗസ്റ്റ് 22 മുതലാണ് നടപ്പാക്കിയത്. കുറ്റവാളികൾ രാജ്യത്ത് എത്തിപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൗദി അറേബ്യ ഇതു നടപ്പാക്കിയത്. അപൂർവം ചില രാജ്യങ്ങൾക്കു മാത്രമുണ്ടായിരുന്ന ഈ നിബന്ധന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. നിബന്ധന നിലവിൽ വന്നതോടെ വിസ സ്റ്റാമ്പിംഗ് എളുപ്പമല്ലാതായി. നൂറുകണക്കിനു പേരാണ് ദിനേന സൗദിയിലേക്ക് തൊഴിൽ തേടി എത്തിയിരുന്നത്. അവരുടെ വരവിന് അത് ആഘാതം സൃഷ്ടിച്ചു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുണ്ടായ കാലതാമസം പലരുടെയും സൗദിയിലേക്ക് തൊഴിൽ തേടിയുള്ള മോഹത്തിന് ഭംഗം സൃഷ്ടിച്ചു. ആവശ്യത്തിന് തൊഴിലാളികൾ യഥാസമയം എത്താതെ വന്നത് സൗദി  അറേബ്യക്കും പ്രതിസന്ധിയുണ്ടാക്കി. വിവിധ കോണുകളിൽനിന്ന് ഇതിനെതിരെ പരാതികളും ഉയരാൻ തുടങ്ങി. മാത്രമല്ല, പോലീസ് ക്ലിയറൻസ് നൽകാൻ ഉത്തരവാദപ്പെട്ടവർ അത് ദുരുപയോഗം ചെയ്ത് സ്വന്തം നേട്ടങ്ങൾക്കായി  അനാവശ്യ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഇതു സാധാരണക്കാരിൽ സാധാരണക്കാരയവർക്ക് തലവേദനയായി മാറി. പക്ഷേ, ഇതിനിടയിലും ഇന്ത്യ-സൗദി ബന്ധം കൂടുതൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. പരസ്പര സഹകരണം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചും വ്യാപാര ഇടപാടുകൾ കൂടുതൽ ശക്തിപ്പെടുത്തിയും തന്ത്രപധാനമായ കരാറുകളിൽ ഒപ്പിട്ടുമെല്ലാം ഇന്ത്യ സൗദി ബന്ധം മുമ്പെന്നത്തേക്കാളും കൂടുതൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. ഇത് പോലീസ് ക്ലിയറൻസ് എന്ന പൊല്ലാപ്പിനെ തേച്ചു മായ്ച്ചു കളയാൻ സഹായകമാവുകയായിരുന്നു. 


സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധങ്ങളുടെയും തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും പശ്ചാത്തലത്തിൽ സൗദി വിസ ലഭിക്കാൻ ഇന്ത്യക്കാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന എടുത്തു കളഞ്ഞതായി ഏതാനും ദിവസം മുൻപ് ദൽഹിയിലെ സൗദി എംബസി അറിയിക്കുകയായിരുന്നു. സൗദിയിൽ സമാധാനത്തോടെ കഴിയുന്ന 20 ലക്ഷത്തിലേറെ ഇന്ത്യക്കാർ നൽകുന്ന സംഭാവനകളെ വിലമതിക്കുന്നതായും പി.സി.സി വ്യവസ്ഥ നീക്കിയുള്ള പ്രഖ്യാപനത്തിൽ സൗദി എംബസി എടുത്തു പറഞ്ഞിരുന്നു. ഈ തീരുമാനത്തെ റിയാദ് ഇന്ത്യൻ എംബസി സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. സൗദി-ഇന്ത്യ സഹകരണം കൂടുതൽ ശക്തിയാർജിച്ചതിലൂടെ സാധാരണക്കാരായ ഇന്ത്യക്കാർക്കുണ്ടായ വലിയ നേട്ടമായി വേണം ഇതിനെ വിലയിരുത്താൻ. ഇന്നും ഇന്ത്യൻ ഉദ്യോഗാർഥികളുടെ തൊഴിൽ അന്വേഷണ രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്താണ് സൗദി  അറേബ്യ. ഗൾഫ് കുടിയേറ്റത്തിനു തുടക്കമായ 70 കൾക്കു മുമ്പേ തന്നെ സൗദിയിൽ തൊഴിൽ തേടി ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാൡകൾ എത്തിപ്പെട്ടിരുന്നു. അതിപ്പോഴും തുടരുകയുമാണ്. അവരെ സംബന്ധിച്ചിടത്തോളം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്ന പൊല്ലാപ്പ് മാറിക്കിട്ടിയത് സന്തോഷം പകരുന്നതാണ്.  

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


ഇന്ത്യ-സൗദി ഉഭയകക്ഷി സൗഹൃദം അനുദിനം കൂടുതൽ ശക്തമാവുകയാണ്. ജി20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം സൗദി അറേബ്യയിൽനിന്ന് ഇന്ത്യ ഏറ്റെടുക്കുകയും അടുത്ത സമ്മേളനത്തിന് ഇന്ത്യ വേദിയാകാൻ ഒരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വീണ്ടും ശക്തിയാർജിക്കും. സൗദി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നപ്പോൾ ഇന്ത്യ അകമഴിഞ്ഞ പിന്തുണയാണ് സൗദിക്ക് നൽകിയിരുന്നത്.  ഇന്ത്യയുടെ നാലാമത്തെ പ്രധാന വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. അമേരിക്കയും ചൈനയും യു.എ.ഇയും കഴിഞ്ഞാൽ ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യക്കാണ് സൗദിയിൽ സ്ഥാനം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 42.8 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടായത്. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 22 ശതമാനവും പ്രകൃതി വാതകത്തിന്റെ 18 ശതമാനവും സൗദിയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. നിക്ഷേപത്തിന്റെ കാര്യത്തിലും ഇരു രാജ്യങ്ങളുടെയും ബന്ധങ്ങൾ കൂടുതൽ ശക്തമാവുകയാണ്.  അറാംകോ, സാബിക്, സാമിൽ, ഇ-ഹോളിഡേയ്സ്, ബാറ്റർജി ഗ്രൂപ്പ് എന്നിവയിലൂടെ 3.13 ബില്യൺ യു.എസ് ഡോളറിന്റെയും മറ്റു നിക്ഷേപങ്ങളിലൂടെ 4.4 ബില്യൺ ഡോളറിന്റെയും നിക്ഷേപം സൗദി അറേബ്യക്ക് ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്രയിലെ വെസ്റ്റ് കോസ്റ്റ് റിഫൈനറി ആന്റ് പെട്രോ കെമിക്കൽ പ്രോജക്ടാണ് ഇതിൽ പ്രധാനം. സൗദി അറാംകോ, അബുദാബി നാഷണൽ ഓയിൽ കമ്പനി എന്നിവയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവയുൾപ്പെടുന്ന കൺസോർഷ്യവും ചേർന്നാണ് ഇത് നിർമിക്കുന്നത്. കൂടാതെ ഡിജിറ്റൽ റീട്ടെയിൽ സെക്ടറുകളിൽ 2.8 ബില്യൺ ഡോളറിന്റെ നിക്ഷേപവും ഇന്ത്യയിൽ സൗദി അറേബ്യയുടേതായുണ്ട്. എൽ ആന്റ് ടി, ടാറ്റ, വിപ്രോ, ടി.സി.എസ്, ടി.സി.ഐ.എൽ, എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളിലൂടെ ഇന്ത്യയുടെ ശക്തമായ സാന്നിധ്യവും സൗദിയിലുണ്ട്. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, വിനോദ രംഗങ്ങളിലും സഹകരണം മെച്ചപ്പെടുത്തി വരികയാണ്. ഭക്ഷ്യ സുരക്ഷ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം മുമ്പെന്നത്തേക്കാളും ശക്തമാണ്. അരി, മാംസം, പഞ്ചസാര, കുട്ടികൾക്കുള്ള പാൽപൊടി, സമുദ്രോൽപന്നം എന്നിവ സമാഹരിക്കാൻ ആശ്രയിക്കാവുന്ന രാജ്യമായാണ് ഇന്ത്യയെ സൗദി അറേബ്യ കാണുന്നത്. 


സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജം, എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, അടിസ്ഥാന സൗകര്യം, കൃഷി, ഖനനം, വിനോദ സഞ്ചാരം തുടങ്ങി 15 മേഖലകളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 2019ലെ സൗദി സന്ദർശനത്തിൽ ധാരണയായിരുന്നു. അന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും  പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചർച്ചകൾ ഇന്ത്യ - സൗദി ബന്ധത്തിന് പുതിയ മാനം  നൽകുന്നതായിരുന്നു. അതിന്റെ പ്രതിഫലനമാണ് ഇന്ത്യ-സൗദി സഹകരണത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന വളർച്ച. ഇതിനെല്ലാമുപരി ഇരു രാജ്യങ്ങളിലെയും ജനങ്ങൾ സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ കൈമാറുന്ന സൗഹൃദം ഉഭയകക്ഷി ബന്ധത്തെ ബലപ്പെടുത്താൻ ഏറെ സഹായകവുമാണ്. അതു വരും നാളുകളിലും തുടരുകയും ഇന്ത്യ സൗദി സഹകരണം ലോകത്തിനു തന്നെ മാതൃകയാകാവുന്ന വിധം വളരുകയും ചെയ്യും. പരസ്പര വിശ്വാസം അതാണ് പ്രധാനം എന്നതിന്റെ സൂചന കൂടിയാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന തീരുമാനത്തിനു പിന്നിൽ തെളിയുന്നത്. 

Latest News