Sorry, you need to enable JavaScript to visit this website.

സ്വദേശികളെ നിയമിക്കാന്‍ സൗദിയില്‍ സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം

റിയാദ് - മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയുടെ പുതിയ പരിപാടികള്‍ക്ക് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. തൊഴില്‍ വിപണിയിലെ മാറ്റങ്ങളും വെല്ലുവിളികളും നേരിടാനും തൊഴില്‍ വിപണിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുമാണ് പരിശീലന, തൊഴില്‍ സഹായ പ്രോഗ്രാമുകള്‍.  
മാനവശേഷി വികസനം, തൊഴില്‍ സുസ്ഥിരത, സ്വദേശിവല്‍ക്കരണത്തിന് സ്വകാര്യ മേഖലയെ പ്രേരിപ്പിക്കല്‍ എന്നിവക്ക് പുതിയ പരിപാടികള്‍ സഹായകമാകുമെന്ന് മാനവശേഷി, വികസന നിധി ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി അല്‍ജഅ്‌വീനി പറഞ്ഞു.
സ്വദേശികളുടെ പരിശീലനം, യോഗ്യത, തൊഴില്‍, ശാക്തീകരണം എന്നിവക്ക് പിന്തുണ നല്‍കാനും തൊഴില്‍ വിപണിയില്‍ അവരുടെ മത്സരശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങളുമായി യോജിപ്പിച്ചാണ് പുതിയ പരിപാടികള്‍. സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും.
തൊഴില്‍ വിപണിയിലെ മാറ്റങ്ങളുമായി ഒത്തുപോകാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സ്വകാര്യ മേഖലയുമായുമുള്ള സംയോജനത്തിലൂടെ മാനവശേഷി വികസന നിധി പ്രവര്‍ത്തിക്കുന്നു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

 

Latest News