ദോഹ- അർജന്റീനക്കെതിരെ പരാജയം നുണഞ്ഞെങ്കിലും പോളണ്ട് രണ്ടാം റൗണ്ടിലേക്ക്. ഗോൾ ശരാശരിയാണ് പോളണ്ടിന് തുണയായത്. സൗദി അറേബ്യക്കെതിരെ മെക്‌സിക്കോ വിജയം നേടിയെങ്കിലും ഗോൾ ശരാശരിയിൽ പോളണ്ടാണ് മുന്നിലെത്തിയത്. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പോളണ്ടും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. അർജന്റീന-ഓസ്‌ട്രേലിയയെയും പോളണ്ട് ഫ്രാൻസിനെയുമാകും നേരിടുക.