ദോഹ - വിജയം അനിവാര്യമായ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഡെന്മാര്ക്ക് നിരന്തരം ആക്രമിച്ചെങ്കിലും ഓസ്ട്രേലിയന്‍ ഗോളിലേക്ക് വഴി കണ്ടെത്താനായില്ല. ഓസ്ട്രേലിയന്‍ ബോക്സില്‍ നിന്ന് പലതവണ ഡെന്മാര്ക്ക് കളിക്കാര്‍ നിറയൊഴിച്ചെങ്കിലും ഗോളിലേക്ക് വഴി കണ്ടെത്താനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോള്‍ കളി ഗോള്‍രഹിത സമനിലയാണ്. പ്രത്യാക്രമണത്തില്‍ പലതവണ ഡെന്മാര്ക്കിനെ ഓസ്ട്രേലിയ വിറപ്പിക്കുകയും ചെയ്തു. സമനില നേടിയാല്‍ ഓസ്ട്രേലിയ മുന്നേറാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ യൂറോ കപ്പില്‍ സെമി ഫൈനലിസ്റ്റുകളായ ഡെന്മാര്ക്ക് ഈ ലോകകപ്പില്‍ ഏറെ പ്രതീക്ഷിക്കപ്പെട്ട ടീമാണ്. തുനീഷ്യ അവരെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഫ്രാന്‍സിനോട് 1-2 ന് തോല്‍ക്കുകയും ചെയ്തു.






