പെണ്‍ വിസിലുയരും, നാളത്തെ ലോകകപ്പ് മത്സരം ചരിത്രമാവും

ദോഹ - ജര്‍മനിയും കോസ്റ്ററീക്കയും തമ്മിലുള്ള വ്യാഴാഴ്ചയിലെ ലോകകപ്പ് മത്സരം ചരിത്രമാവും. സ്ത്രീകള്‍ നിയന്ത്രിക്കുന്ന ആദ്യത്തെ പുരുഷ ലോകകപ്പ് മത്സരമാവും അത്. സ്റ്റെഫനി ഫ്രാപ്പാര്‍ട്ടായിരിക്കും മുഖ്യ റഫറി. ന്യൂസ ബെക്കും കാരന്‍ ഡിയാസും അസിസ്റ്റന്റ് റഫറിമായിരിക്കും. പോളണ്ട്-മെക്‌സിക്കൊ മത്സരത്തില്‍ ഫോര്‍ത് ഒഫിഷ്യലായി ഇതിനകം ഫ്രഞ്ചുകാരി ഫ്രാപ്പാര്‍ട്ട് ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. പുരുഷ ലോകകപ്പ് യോഗ്യതാ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറിയെന്ന റെക്കോര്‍ഡും ഫ്രാപ്പാര്‍ട്ടിന് സ്വന്തമാണ്. രണ്ടു വര്‍ഷം മുമ്പ് പുരുഷ ചാമ്പ്യന്‍സ് ലീഗിലും കളി നിയന്ത്രിച്ചിട്ടുണ്ട്. 
മറ്റു രണ്ടു വനിതകള്‍ റഫറികള്‍ കൂടി ലോകകപ്പ് സംഘത്തിലുണ്ട് -ജപ്പാന്റെ യോഷിമി യാമാഷിതയും റുവാണ്ടയുടെ സലീമ മുകുന്‍സംഗയും.
 

Latest News