മൂന്നും തോറ്റ് ആതിഥേയര്‍, ഗ്രൂപ്പ് ചാമ്പ്യന്മാരായി ഡച്ച്

ദോഹ - ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും തോല്‍ക്കുന്ന ആദ്യ ആതിഥേയരെന്ന നാണക്കേട് ഖത്തറിന. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് നെതര്‍ലാന്റ്‌സിനോട് തോറ്റു. ആദ്യ പകുതിയില്‍ കോഡി ഗാക്‌പോയുടെ ഗോളില്‍ നെതര്‍ലാന്റ്‌സ് മുന്നിലെത്തി. ഇടവേള കഴിഞ്ഞയുടനെ ഫ്രെഡി ഡിയോംഗ് വിജയമുറപ്പിച്ചു. നെതര്‍ലാന്റ്‌സിന് സമനിലനേടിയാലും പ്രി ക്വാര്‍ട്ടറിലെത്താമായിരുന്നു.. 
ഖത്തര്‍ ആദ്യ മത്സരത്തില്‍ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കുന്ന ആദ്യത്തെ ആതിഥേയ ടീമായി. രണ്ടാമത്തെ കളിയില്‍ നോക്കൗട്ടിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ആതിഥേയ ടീമായി.
 

Latest News