ദോഹ - ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും തോല്‍ക്കുന്ന ആദ്യ ആതിഥേയരെന്ന നാണക്കേടിലേക്ക് ഖത്തര്‍. അവസാന ഗ്രൂപ്പ് മത്സരം ഇടവേളക്ക് പിരിയുമ്പോള്‍ കോഡി ഗാക്പോയുടെ ഗോളില്‍ നെതര്‍ലാന്റ്സ് മുന്നിലാണ്. നെതര്‍ലാന്റ്സിന് സമനിലനേടിയാലും പ്രി ക്വാര്‍ട്ടറിലെത്താം.
ഖത്തര്‍ പുറത്തായെങ്കിലും കരുത്തരായ എതിരാളികള്‍ക്കെതിരെ അഭിമാനപ്പോരാട്ടമാണ്. ആദ്യ മത്സരത്തില്‍ അവര്‍ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കുന്ന ആദ്യത്തെ ആതിഥേയ ടീമായി. രണ്ടാമത്തെ കളിയില്‍ നോക്കൗട്ടിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ആതിഥേയ ടീമായി. മൂന ്നു കളിയും തോല്‍ക്കുന്ന ആദ്യ ആതിഥേയരെന്ന മാനക്കേടൊഴിവാക്കേണ്ടത് അവര്‍ക്ക് അഭിമാനപ്രശ്നമാണ്.






