ഇനി അവസാന റൗണ്ടിന്റെ  ആവേശം, കളി ഒരേസമയം

ദോഹ -ലോകകപ്പില്‍ ഇന്ന് മുതല്‍ അവസാന റൗണ്ട് മത്സരങ്ങള്‍, ഓരോ ഗ്രൂപ്പിലെയും അവസാന കളികള്‍ ഒരേ സമയത്താണ്. ഒരു ഗ്രൂപ്പിലെ അവസാന രണ്ട് മത്സരങ്ങള്‍ വൈകിട്ട് ആറിനും, അടുത്ത ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ രാത്രി പത്തിനും. ഒത്തുകളി ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്. ടീമുകളുടെ ഭാവി നിശ്ചയിക്കുന്ന വരുന്ന നാല് ദിനങ്ങള്‍ ഈ ലോകകപ്പ് ആര്‍ക്കെന്നതിന്റെ സൂചന നല്‍കും. 16 ടീമുകള്‍ പുറത്താവും. 
ഗ്രൂപ്പ് ബി-യിലെ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള മൂന്നാം റൗണ്ട് മത്സരത്തില്‍ ഇറാനും അമേരിക്കയും ഇന്ന് ഏറ്റുമുട്ടും. നയതന്ത്രബന്ധമില്ലാത്ത ഈ രാജ്യങ്ങള്‍ തമ്മിലുള്ള 1998 ലെ പോരാട്ടത്തില്‍ ഇറാന്‍ ജയിച്ചിരുന്നു. ബ്രിട്ടിഷ് ടീമുകളുടെ വികാരം കൊമ്പുകോര്‍ക്കുന്ന ഇംഗ്ലണ്ട്-വെയ്ല്‍സ് മത്സരവും ഇന്നാണ്. ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് മത്സരവും തോല്‍ക്കുന്ന ആദ്യ ആതിഥേയ ടീമാവാതിരിക്കാന്‍ ഖത്തര്‍ ശ്രമിക്കും. നെതര്‍ലാന്റ്‌സിനെതിരെ അത് വലിയ വെല്ലുവിളിയായിരിക്കും. 
 

Latest News