Sorry, you need to enable JavaScript to visit this website.

ബ്രസീലിന് പതിഞ്ഞ തുടക്കം, പഴുതടച്ച് സ്വിറ്റ്‌സര്‍ലന്റ്

ദോഹ - ലോകകപ്പില്‍ ബ്രസീലിന് രണ്ടാം മത്സരത്തിലും ആദ്യ പകുതിയില്‍ ഗോളടിക്കാനായില്ല. റഫീഞ്ഞയും റിച്ചാര്‍ലിസനും പലതവണ സ്വിസ് ഗോളി യാന്‍ സോമറെ പരീക്ഷിച്ചെങ്കിലും അപകടകരമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബ്രസീല്‍ ഗോളി അലിസനു നേരെ ഷോട്ട് പോയില്ല. 
പരിക്കേറ്റ നെയ്മാറിനു പകരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡുമായാണ് ബ്രസീല്‍ കളിക്കുന്നത്. പരിക്കേറ്റ റൈറ്റ് ബാക്ക് ഡാനിലോക്കു പകരം റയല്‍ മഡ്രീഡിന്റെ എഡര്‍ മിലിറ്റൊ ഇറങ്ങി. സാധാരണ സെന്റര്‍ ബാക്കായാണ് മിലിറ്റൊ കളിക്കാറ്. 
ഫ്രെഡ് ഇറങ്ങിയതോടെ ലുക്കാസ് പക്വീറ്റയെ ആക്രമണത്തില്‍ റിച്ചാര്‍ലിസന് സഹായായി ലഭിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറുടെ റോളിലായിരുന്നു പക്വീറ്റ.
 

Latest News