നെയ്മാറിനു പകരം ഫ്രെഡ്, ആല്‍വേസിന് സ്ഥാനമില്ല

ദോഹ - സ്വിറ്റ്‌സര്‍ലന്റിനെതിരായ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ കളിക്കുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡുമായി. നെയ്മാറിന് പരിക്കേറ്റ സാഹചര്യത്തിലാണ് ഇത്. പരിക്കേറ്റ റൈറ്റ് ബാക്ക് ഡാനിലോക്കു പകരം റയല്‍ മഡ്രീഡിന്റെ എഡര്‍ മിലിറ്റാവൊ ഇറങ്ങി. സാധാരണ സെന്റര്‍ ബാക്കായാണ് മിലിറ്റാവൊ കളിക്കാറ്. 
ഫ്രെഡ് ഇറങ്ങിയതോടെ ലുക്കാസ് പക്വീറ്റയെ ആക്രമണത്തില്‍ റിച്ചാര്‍ലിസന് സഹായായി ലഭിക്കും. കഴിഞ്ഞ മത്സരത്തില്‍ ഡിഫന്‍സിവ് മിഡ്ഫീല്‍ഡറുടെ റോളിലായിരുന്നു പക്വീറ്റ.
 

Latest News