ആവേശപ്പോരില്‍ കണ്ണീര്‍  തോല്‍വി, കൊറിയ പുറത്തേക്ക്

ദോഹ - അവസാനം വരെ സര്‍വം നല്‍കി ആക്രമിച്ചിട്ടും ഘാനക്കെതിരെ സമനില ഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ലോകകപ്പിന്റെ ഗ്രൂപ്പ് എച്ചില്‍ തെക്കന്‍ കൊറിയ പുറത്തേക്ക്. ആദ്യ പകുതിയില്‍ കൊറിയ നിരന്തരം ആക്രമിക്കുന്നതിനിടെ പ്രത്യാക്രമണത്തില്‍ ഘാന 2-0 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റിനിടെ കൊറിയ രണ്ടു ഗോള്‍ മടക്കി. എന്നാല്‍ തളരാതെ പൊരുതിയ ഘാന അറുപത്തൊമ്പതാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു. 
ഇരുപത്തിനാലാം മിനിറ്റില്‍ മുഹമ്മദ് സാലിസുവും മുപ്പത്തിനാലാം മിനിറ്റില്‍ മുഹമ്മദ് കുദുസുമാണ് ഘാനയുടെ ഗോളടിച്ചത്. ചോ ഗു സുംഗാണ് കൊറിയയുടെ രണ്ടു ഗോളും തിരിച്ചടിച്ചത്. അറുപത്തെട്ടാം മിനിറ്റില്‍ കുദുസ് വീണ്ടും സ്‌കോര്‍ ചെയ്തു. പിന്നീട് സമനില ഗോളിനായുള്ള കൊറിയയുടെ ത്രസിപ്പിക്കുന്ന പോരാട്ടമാണ് എജുക്കേഷന്‍ സ്‌റ്റേഡിയം കണ്ടത്. 10 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിലും കൊറിയന്‍ പട ഘാനാ ഗോള്‍മുഖത്ത് തമ്പടിച്ചു. പലതവണ അവര്‍ ഗോളിനടുത്തെത്തി.പക്ഷെ ഘാന പ്രതിരോധം ഒരുവിധം അതിജീവിച്ചു. ഉറുഗ്വായെ കൊറിയ ആദ്യ മത്സരത്തില്‍ തളച്ചിരുന്നു. പോര്‍ചുഗലിനോട് അഞ്ചു ഗോള്‍ ത്രില്ലറില്‍ ഘാന തോറ്റു.


 

Latest News