ദോഹ - ലോകകപ്പിന്റെ ഗ്രൂപ്പ് എച്ചില്‍ ഘാന-തെക്കന്‍ കൊറിയ മത്സരം ആവേശാന്ത്യത്തിലേക്ക്. ആദ്യ പകുതിയില്‍ കൊറിയ നിരന്തരം ആക്രമിക്കുന്നതിനിടെ പ്രത്യാക്രമണത്തില്‍ ഘാന 2-0 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റിനിടെ കൊറിയ രണ്ടു ഗോള്‍ മടക്കി. എന്നാല്‍ തളരാതെ പൊരുതിയ ഘാന അറുപത്തൊമ്പതാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു.
ഇരുപത്തിനാലാം മിനിറ്റില്‍ മുഹമ്മദ് സാലിസുവും മുപ്പത്തിനാലാം മിനിറ്റില്‍ മുഹമ്മദ് കുദുസുമാണ് ഘാനയുടെ ഗോളടിച്ചത്. ചോ ഗു സുംഗാണ് കൊറിയയുടെ രണ്ടു ഗോളും തിരിച്ചടിച്ചത്. അറുപത്തെട്ടാം മിനിറ്റില്‍ കുദുസ് വീണ്ടും സ്‌കോര്‍ ചെയ്തു. ഉറുഗ്വായെ കൊറിയ ആദ്യ മത്സരത്തില്‍ തളച്ചിരുന്നു. പോര്‍ചുഗലിനോട് അഞ്ചു ഗോള്‍ ത്രില്ലറില്‍ ഘാന തോറ്റു.






