പഴയ കോച്ചിനെതിരെ സോന്‍

ദോഹ - തെക്കന്‍ കൊറിയയും ഘാനയും ലോകകപ്പില്‍ ഇന്ന് മുഖാമുഖം വരും തെക്കന്‍ കൊറിയ ആദ്യ കളിയില്‍ ഉറുഗ്വായുമായി സമനില പാലിച്ചപ്പോള്‍ ഘന അഞ്ചു ഗോള്‍ ത്രില്ലറില്‍ ഘാനയോട് തോറ്റു. 
ഈയിടെ  പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ കൊറിയന്‍ ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്‍ മുഖ കവചമണിഞ്ഞാണ് ആദ്യ മത്സരത്തില്‍ കളിച്ചത്. മുഖകവചവുമായി ഇണങ്ങാത്തതാണ് കാരണമെന്ന് കോച്ച് പൗളൊ ബെന്റൊ കരുതുന്നു. ഘാനാ കോച്ച് ഓട്ടൊ അഡൊ യൂത്ത് തലത്തില്‍ സോനിനെ പരിശീലിപ്പിച്ചിരുന്നു. സോന്‍ ജര്‍മനിയില്‍ അഡോയുടെ പരിശീലനത്തില്‍ ഹാംബര്‍ഗില്‍ കളിച്ചിരുന്നു. അച്ചടക്കമുള്ള കഠിനാധ്വാനിയായ കളിക്കാരനാണ് സോനെന്നും ഈ കളിയിലൊഴിച്ച് എപ്പോഴും സോനിന് വിജയാശംസ നേരുന്നുവെന്നും അഡൊ പറഞ്ഞു. 
അഡൊ ഘാനയുടെ കളിക്കാരനായിരുന്നു. ഇത്തവണ അഞ്ച് ആഫ്രിക്കന്‍ ടീമുകളും ആഫ്രിക്കന്‍ കോച്ചുമാര്‍ക്കു കീഴിലാണ് കളിക്കുന്നത്. ടൂര്‍ണമെന്റിലെ പ്രായം കുറഞ്ഞ ടീമാണ് ഘാന. 2010 ല്‍ സെമി ഫൈനല്‍ തലനാരിഴക്ക് നഷ്ടപ്പെട്ട ഘാനാ ടീമിലെ അംഗമായിരുന്നു ക്യാപ്റ്റന്‍ ആന്ദ്രെ ആയു. 

Latest News