സെര്‍ബിയക്കെതിരെ ഫിഫ അന്വേഷണം

ദോഹ - ബ്രസീലിനെതിരായ മത്സരത്തില്‍ കോസൊവോയെ തെറ്റായി ചിത്രീകരിക്കുന്ന പതാക ചെയ്ഞ്ചിംഗ് റൂമില്‍ തൂക്കിയതിന് സെര്‍ബിയക്കെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു. കോസൊവോയെ സെര്‍ബിയയുടെ ഭാഗമായി ചിത്രീകരിക്കുന്ന പതാക സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കോസൊവൊ ഫെഡറേഷന്‍ ഫിഫയെ സമീപിച്ചു. 
അല്‍ബേനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള കോസൊവൊ 2008 ല്‍ വിഘടിച്ച് മറ്റൊരു രാജ്യമായത് ഇപ്പോഴും സെര്‍ബിയ അംഗീകരിച്ചിട്ടില്ല. 2016 ലാണ് കോസൊവൊ ഫിഫ അംഗമായത്. 

Latest News