കേവലമൊരു റസ്റ്റോറന്റ് മാനേജർ എന്നതിനപ്പുറം സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമൊക്കെ സജീവ സാന്നിധ്യമായ അലിയുടെ മാതൃകാപരമായ മറ്റൊരു പ്രവർത്തനമാണ് ഈ കൃഷി എന്നുവേണം കരുതാൻ. കൃഷി അലിയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന വികാരമാണ്. നാട്ടിലും ചെടികളും പക്ഷികളുമൊക്കെ വളർത്തുന്നതിൽ അലിയും മക്കളും ശ്രദ്ധിക്കാറുണ്ട്. കൃഷിയെ വേണ്ട രൂപത്തിൽ പരിചരിച്ചാൽ എവിടേയും നല്ല വിളവ് ലഭിക്കും. മക്കളെ താലോലിക്കുന്നതുപോലെ ചെടികളേയും താലോലിക്കണം.
റസ്റ്റോറന്റിന് മുന്നിൽ പച്ചക്കറിക്കൃഷി ചെയ്ത് ഗൾഫ് ഗാർഡൻ റസ്റ്റോറന്റ് മാനേജർ അലി വള്ളിയാട് ശ്രദ്ധേയനാകുന്നു. അബൂഹമൂറിലെ വെജിറ്റബിൾ മാർക്കറ്റിലെ ഗൾഫ് ഗാർഡൻ റസ്റ്റോറന്റ് മാനേജർ വടകര വള്ളിയാട് അലിയാണ് തന്റെ ഹോട്ടലിന് മുന്നിൽ പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയനാകുന്നത്. ഒരു പക്ഷേ ഖത്തറിൽ ഇതുപോലെ കൃഷി സൗകര്യവും സംവിധാനവുമുള്ള ഏക റസ്റ്റോറന്റാകും ഗൾഫ് ഗാർഡൻ റസ്റ്റോറന്റ്.
കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങൾ നൽകി ജനകീയമായ ഗൾഫ് ഗാർഡൻ റസ്റ്റോറന്റിൽ വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് നിത്യവും ഭക്ഷണം കഴിക്കാനെത്തുന്നത്. ഗൾഫ് ഗാർഡനിലെ തിങ്കളാഴ്ചയിലെ ബുഫെ ബ്രേക്ക് ഫാസ്റ്റ് ഏറെ പ്രചാരമുള്ളതാണ്. വിവിധ തരം ബിരിയാണികളും മീൽസും ഗ്രിൽസുമൊക്കെ നൽകി ഭക്ഷണപ്രിയരുടെ കേന്ദ്രമായി മാറിയ റസ്റ്റോറന്റിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്ന കാഴ്ച ഏറെ മനോഹരമാണ്.
കൃഷിയിൽ തൽപരനായ അലി റസ്റ്റോറന്റിന് മുന്നിൽ കൃഷി തുടങ്ങിയപ്പോൾ ഉപഭോക്താക്കൾ നിറഞ്ഞ മനസോടെയാണ് അത് സ്വീകരിച്ചത്. പലരും അതിന് മുന്നിൽ നിന്നും ഫോട്ടോയെടുത്തു. ചിലരൊക്കെ അലിയോടൊപ്പം ഫോട്ടോ പിടിക്കാൻ താൽപര്യം കാണിച്ചു. വിദേശികൾ പോലും പലരും പച്ചപ്പിന്റെ മനോഹാരിത ആസ്വദിച്ചും അഭിനന്ദിച്ചും പ്രോൽസാഹനം നൽകിയപ്പോൾ അലിയുടെ കൃഷി കമ്പം കൂടുകയായിരുന്നു. തിരക്ക് പിടിച്ച മാർക്കറ്റിന് മുന്നിൽ പടർന്ന് നിൽക്കുന്ന പച്ചപ്പ് കുളിരേകുന്ന കാഴ്ചയാണ്. ഹരിത ഭംഗിയാസ്വദിക്കുന്ന തൊഴിലാളികളെ സ്വാഗതം ചെയ്തും ആവശ്യക്കാർക്ക്് പച്ചക്കറികൾ പറിച്ച് കൊടുത്തുമാണ് അവരുടെ സന്തോഷത്തോടൊപ്പം ചേർന്ന് അലി ജീവിതം മനോഹരമാക്കുന്നത്.

വെണ്ടക്ക, കയ്പക്ക, വഴുതനങ്ങ, ചെരങ്ങ തുടങ്ങിയവയൊക്കെ ഈ കൊച്ചു പച്ചക്കറി തോട്ടത്തിൽ വിളഞ്ഞുനിൽക്കുന്നുണ്ട്. നടുവിലായി പൂത്തുനിൽക്കുന്ന ഒരു ചെറിയ മുരിങ്ങാമരവും. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുമായിവിരിഞ്ഞുനിൽക്കുന്ന ചില ചെടികളുമാകുമ്പോൾ തോട്ടത്തിന് ഭംഗിയേറുന്നു. മനസ്സ്്് വെച്ചാൽ എവിടേയും കൃഷിയിറക്കാമെന്നാണ് അലി പ്രായോഗികമായി തെളിയിക്കുന്നത്. കേവലമൊരു റസ്റ്റോറന്റ് മാനേജർ എന്നതിനപ്പുറം സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമൊക്കെ സജീവ സാന്നിധ്യമായ അലിയുടെ മാതൃകാപരമായ മറ്റൊരു പ്രവർത്തനമാണ് ഈ കൃഷി എന്നുവേണം കരുതാൻ. കൃഷി അലിയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന വികാരമാണ്. നാട്ടിലും ചെടികളും പക്ഷികളുമൊക്കെ വളർത്തുന്നതിൽ അലിയും മക്കളും ശ്രദ്ധിക്കാറുണ്ട്. കൃഷിയെ വേണ്ട രൂപത്തിൽ പരിചരിച്ചാൽ എവിടേയും നല്ല വിളവ് ലഭിക്കും. മക്കളെ താലോലിക്കുന്നതുപോലെ ചെടികളേയും താലോലിക്കണം. അവക്ക് വെളളവും വളവും നൽകിയും ശാരീരിക സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുമ്പോൾ മനസിനും ശരീരത്തിനും കുളിരുപകരുന്ന പച്ചപ്പ് വളർന്നു പന്തലിക്കുമെന്നാണ് അലി പറയുന്നത്.






