ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്കും ലോകകപ്പ് കാണാന്‍ സൗകര്യമൊരുക്കി ഓക്‌സിജന്‍ പാര്‍ക്ക്

ദോഹ- ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്കും ലോകകപ്പ് കാണാന്‍ സൗകര്യമൊരുക്കി ഓക്‌സിജന്‍ പാര്‍ക്ക് . ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയിലെ ഓക്‌സിജന്‍ പാര്‍ക്കില്‍
ഇന്നലെ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റി ഒരു മിനി സ്‌റ്റേഡിയം പോലെയായി. എജ്യുക്കേഷന്‍ സിറ്റിയിലെ ഓക്‌സിജന്‍ പാര്‍ക്കിലെ വലിയ സ്‌ക്രീനില്‍ നാല് ഗെയിമുകളും പ്രദര്‍ശിപ്പിച്ചാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ ആഘോഷമൊരുക്തിയത്.

ഓക്‌സിജന്‍ പാര്‍ക്കില്‍ ആരാധകര്‍ക്കായി ഇരിപ്പിടങ്ങള്‍ ഒരുക്കിയ വലിയ സ്‌ക്രീനിലാണ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വേദിയില്‍ കുട്ടികള്‍ക്കായി ഗെയിമുകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചു. ദോഹയിലെ തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് മാറി കുടുംബത്തോടൊപ്പം കളി കാണാന്‍ നല്ല അന്തരീക്ഷമാണ്, ഓക്‌സിജന്‍ പാര്‍ക്ക് നല്‍കുന്നത്.

മുതിര്‍ന്നവര്‍ മത്സരങ്ങള്‍ കാണുമ്പോള്‍ കുട്ടികള്‍ അവര്‍ക്കിടയില്‍ രൂപപ്പെട്ട ടീമുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു.

സെമി ഫൈനലും ഫൈനലും ഉള്‍പ്പെടെ 22 ഗെയിമുകള്‍ വരും ദിവസങ്ങളില്‍ ഓക്‌സിജന്‍ പാര്‍ക്കില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഗെയിമുകള്‍ നടക്കുന്ന ദിവസങ്ങളിലൊഴികെ എല്ലാ മത്സരദിവസങ്ങളിലും ഓക്‌സിജന്‍ പാര്‍ക്കില്‍ ഗെയിമുകള്‍ പ്രദര്‍ശിപ്പിക്കും. അടുത്ത മത്സരങ്ങള്‍ നാളെ പ്രദര്‍ശിപ്പിക്കും.

 

Latest News