ഇറങ്ങിയ ഉടന്‍ മുന്‍താരി, ഖത്തറിന് ആദ്യ ലോകകപ്പ് ഗോള്‍

ദോഹ - പകരക്കാരനായിറങ്ങി നാലു മിനിറ്റിനകം ഗോളടിച്ച് മുഹമ്മദ് മുന്‍താരി ഖത്തറിന്റെ ആവേശമായി. ലോകകപ്പില്‍ ഖത്തറിന്റെ ആദ്യ ഗോളാണ് ഇത്. എങ്കിലും 20 മിനിറ്റ് ശേഷിക്കെ സെനഗാലിനെതിരെ 1-3 ന് പിന്നിലാണ് അവര്‍. തോറ്റാല്‍ ഖത്തറിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ മണ്ണടിയുന്നു. രണ്ടാം പകുതിക്ക് നാല് മിനിറ്റാവുമ്പോഴേക്കും അവര്‍ക്ക് തിരിച്ചുവരവ് ഏതാണ്ട് അസാധ്യമായിരുന്നു. 41ാം മിനിറ്റില്‍ ബുലായെ ദിയയും 48ാം മിനിറ്റില്‍ ഫമാര ജിജുവും സെനഗാലിന്റെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ചു. ആദ്യ പകുതിയില്‍ ഖത്തറിന് കിട്ടേണ്ട ഒരു പെനാല്‍ട്ടി റഫറി അനുവദിച്ചില്ല. 
രണ്ടു ടീമുകളും ആദ്യ മത്സരം തോറ്റിരുന്നു. ലോകകപ്പില്‍ ഇതിനു മുമ്പ് ഒരു ആതിഥേയ ടീമേ നോക്കൗട്ടിലെത്താതെ പുറത്തായിട്ടുള്ളൂ -2010 ല്‍ ദക്ഷിണാഫ്രിക്ക. ആ നാണക്കേടിലേക്കാണ് ഖത്തര്‍ കൂപ്പുകുത്തുന്നത്. ലോകകപ്പിലെ ഉദ്ഘാടന മത്സരം തോല്‍ക്കുന്ന ആദ്യ ആതിഥേയരെ നാണക്കേട് ഖത്തര്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു.
 

Latest News