ഫലസ്തീന് പിന്തുണയുമായി ലോകകപ്പില്‍ കഫിയ്യ ആംബാന്റ്

ദോഹ - ലോകകപ്പില്‍ മഴവില്‍ ആംബാന്റണിയാനുള്ള പാശ്ചാത്യ ടീമുകളുടെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ കഫിയ്യ ആംബാന്റണിഞ്ഞ് അറബ് ആരാധകര്‍. ഫലസ്തീന് പിന്തുണയര്‍പ്പിച്ചാണ് അവര്‍ കഫിയ്യ ആംബാന്റ് ധരിക്കുന്നത്. 
ഖത്തറില്‍ ലൈംഗികന്യൂനപക്ഷത്തിന് സ്വാതന്ത്ര്യമില്ലെന്നു പറഞ്ഞാണ് ഏഴ് ടീമുകളുടെ ക്യാപ്റ്റന്മാര്‍ ലവ് ചിഹ്നത്തിലുള്ള ആംബാന്റണിയാന്‍ തീരുമാനിച്ചത്. ഇത് ഫിഫ വിലക്കിയിരുന്നു. തുടര്‍ന്ന് ജര്‍മനി മഴവില്‍ വര്‍ണങ്ങളിലുള്ള ബൂട്ടണിഞ്ഞ് കളിക്കുകയും ഫോട്ടോ സെഷനില്‍ വായ മൂടുകയും ചെയ്തു. ജപ്പാനെതിരായ ആ മത്സരത്തില്‍ ജര്‍മനി തോറ്റിരുന്നു. രാഷ്ട്രീയ വിഷയങ്ങളേറ്റെടുത്തത് ടീമിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയെന്ന് ആരോപണമുയരുകയും ചെയ്തു.
ഇറാന്‍-വെയ്ല്‍സ് മത്സരത്തില്‍ ഏതാനും ആരാധകര്‍ സ്ത്രീ സ്വാതന്ത്ര്യ ബാനറുകളുമായാണ് വന്നത്. കൊല്ലപ്പെട്ട മഹ്‌സ അമീനിയുടെ പേര് രേഖപ്പെടുത്തിയ ജഴ്‌സി ഒരാള്‍ ഉയര്‍ത്തി.
 

Latest News