ഏറ്റവുമധികം ഫൗള്‍ ചെയ്യപ്പെട്ടത് നെയ്മാര്‍

ഖത്തര്‍ - ലോകകപ്പില്‍ 32 ടീമുകളും ആദ്യ മത്സരം കളിച്ചു കഴിഞ്ഞപ്പോള്‍ ഏറ്റവുമധികം ഫൗള്‍ ചെയ്യപ്പെട്ടത് നെയ്മാര്‍. സെര്‍ബിയന്‍ കളിക്കാര്‍ ഒമ്പതു തവണയാണ് ബ്രസീല്‍ താരത്തെ ഫൗള്‍ ചെയ്തത്. നിക്കോള മിലിന്‍കോവിച്ചിന്റെ ടാക്ലിംഗിനെ തുടര്‍ന്ന് 79ാം മിനിറ്റില്‍ നെയ്മാറിന് കണ്ണീരോടെ പുറത്തു പോവേണ്ടി വരികയും ചെയ്തു. ബ്രസീലിന്റെ അടുത്ത കളി തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്റിനെതിരെയാണ്. 
നെയ്മാര്‍ കളിക്കളം വിട്ടപ്പോള്‍ താരത്തിന്റെ പരിക്കിനെക്കുറിച്ച് ബ്രസീല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ വെളളിയാഴ്ച രാവിലെ താരം സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ ആശങ്കയകന്നു. 2014 ലെ ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ് സ്‌ട്രെച്ചറില്‍ നെയ്മാറിനെ പുറത്തു കൊണ്ടുവരേണ്ടി വന്നിരുന്നു. ബ്രസീല്‍ 1-7 ന് തോറ്റ സെമി ഫൈനലില്‍ നെയ്മാറിന് കളിക്കാനായില്ല.
 

Latest News