ഒമാനില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

മസ്‌കത്ത്- ആലപ്പുഴ മാവേലിക്കര ആഞ്ഞിലിപറ സ്വദേശി ശ്രീ കൃഷ്ണ മന്ദിരത്തില്‍ കൃഷ്ണ കുമാര്‍ (51) ഒമാനിലെ ബര്‍ഖയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പന്ത്രണ്ട് വര്‍ഷത്തോളമായി ഒമാന്‍  ഫ് ളോര്‍  മില്‍സ് കമ്പനിയിലെ ദഹാബി ബേക്കറി വിഭാഗത്തിലെ  അക്കൗണ്ട്‌സ് സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: പ്രിയ, മക്കള്‍: കാര്‍ത്തിക്, വര്‍ഷ.  തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം  നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Latest News