Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

കാമറൂണ്‍കാരന്റെ ഗോളില്‍ കാമറൂണ്‍ തോറ്റു

ദോഹ - കാമറൂണില്‍ ജനിച്ച ബ്രീല്‍ എംബോലോയുടെ ഗോള്‍ ലോകകപ്പ് ഫുട്‌ബോളില്‍ കാമറൂണിനെതിരെ സ്വിറ്റ്‌സര്‍ലന്റിന് 1-0 വിജയം സമ്മാനിച്ചു. ഗ്രൂപ്പ് ജി-യിലെ ആദ്യ മത്സരത്തില്‍ 48ാം മിനിറ്റിലായിരുന്നു എംബോലോയുടെ ഗോള്‍. ഗോള്‍ എംബോലൊ ആഘോഷിച്ചില്ല. എംബോലോയുടെ പിതാവ് ഇപ്പോഴും കാമറൂണിലാണ് താമസിക്കുന്നത്. 
ലോകകപ്പില്‍ കാമറൂണിന്റെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണ് ഇത്. 2002 നു ശേഷം അവര്‍ ജയിച്ചിട്ടില്ല. ഗ്രൂപ്പ് ജി-യിലെ ഏവരും ഉറ്റുനോക്കുന്ന കളിയില്‍ ഇന്ന് രാത്രി ബ്രസീലും സെര്‍ബിയയും ഏറ്റുമുട്ടും.
 

Latest News